ഖാദി ഗ്രാമീണ വ്യവസായ കമ്മീഷൻ (KVIC) ഖാദി മാസ്കുകളുടെ ഓൺലൈൻ വില്പന ആരംഭിച്ചു

ന്യൂഡൽഹി: വൻ ജനപ്രീതി നേടിയ ഖാദി ഫേസ് മാസ്കുകൾ ഇനിമുതൽ ഓൺലൈൻ ആയും ലഭ്യമാകും. രാജ്യത്തെ വിദൂര പ്രദേശങ്ങളിൽ വസിക്കുന്നവർക്ക്, പ്രത്യേകിച്ച്‌ പലവിധ തടസങ്ങൾ മൂലം വീടുകളിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്തവർക്കും ഖാദി ഇന്ത്യയുടെ വില്പന കേന്ദ്രങ്ങൾ സന്ദർശിക്കാൻ കഴിയാത്തവർക്കും ഈ നടപടി വളരെ അധികം സഹായകമാകും. 

ഖാദി മാസ്കുകൾ ഓൺലൈനായി ഓർഡർ ചെയ്യാൻ ഈ  ലിങ്കിൽ ക്ലിക്ക് ചെയ്യുക: http://www.kviconline.gov.in/khadimask 

ഖാദിയുടെ കോട്ടൺ, സിൽക്ക് മാസ്കുകൾ ലഭ്യമാണ്. കോട്ടൺ മാസ്കുകൾ ഒരു മാസ്കിനു കുറഞ്ഞവിലയായ 30 രൂപയ്ക്കു ലഭ്യമാകുമ്പോൾ സിൽക്ക് മാസ്ക് ഒന്നിന് 100 രൂപയാണ് വില. മിനിമം ഓർഡർ 500 രൂപയ്ക്കു ചെയ്യണം. നാല് തരം മാസ്കുകൾ വാങ്ങാനുള്ള അവസരം ഉണ്ട്. വാങ്ങിയ ദിവസം  മുതൽ 5 ദിവസത്തിനുള്ളിൽ സൗജന്യമായി മാസ്കുകൾ ഡെലിവറി ചെയ്യും. ഓൺലൈൻ വ്യാപാരം ഇപ്പോൾ ഇന്ത്യയിൽ മാത്രമാണ് ലഭ്യം.

ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleseDetail.aspx?PRID=1637200

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →