ഷംന കാസിമിന്റെ പരാതിയിലെ പ്രതികളിൽനിന്ന് തുടങ്ങിയ കേസന്വേഷണം എത്തിയത് സ്വപ്ന സുരേഷിൽ

തിരുവനന്തപുരം: ചലച്ചിത്ര നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ഭീഷണിപ്പെടുത്തി എന്ന കേസിനെക്കുറിച്ചുള്ള അന്വേഷണത്തിൽ നിന്നാണ് വിവാദമായ സ്വർണ്ണക്കടത്ത് സംഭവത്തിലേക്ക് വഴിതുറന്നത്. ഷംനയെ ഭീഷണിപ്പെടുത്തിയ കേസിലെ സംഘം സ്വർണക്കടത്തിന് കാരിയർമാർ ആക്കുവാൻ മോഡലുകളെയും പെൺകുട്ടികളെയും ഉപയോഗപ്പെടുത്തിയിരുന്നു എന്ന വിവരം പോലീസിന് ലഭിച്ചു. ചോദ്യംചെയ്യലിൽ പ്രതികളാണ് ഈ വിവരങ്ങൾ നൽകിയത്. സ്വർണക്കടത്തിന്റെ വമ്പൻ റാക്കറ്റിനെ കുറിച്ചുള്ള സൂചനയും ലഭിച്ചു. അതിൽ പ്രധാന കഥാപാത്രം നെടുമങ്ങാട് വർക്ക് ഷോപ്പ് നടത്തുന്ന സന്ദീപ് നായർ ആയിരുന്നു. അളവറ്റ പണവും സ്വാധീനവും ഉള്ള ഒരു മാഡത്തെപ്പറ്റിയുള്ള വിവരവും പോലീസിന് പ്രതികളിൽ നിന്ന് കിട്ടി. ഷംന കേസിലെ പ്രതികൾക്ക് യഥാർത്ഥത്തിൽ സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടോ എന്ന അന്വേഷണമാണ് പോലീസിനെ തിരുവനന്തപുരത്തെത്തിച്ചത്.

സന്ദീപിനെ യും സ്വപ്നയും ചുറ്റിപ്പറ്റി മുന്നേറിയ അന്വേഷണം സ്വർണക്കടത്തുകാരുടെ വഴികൾ പോലീസിന് മുന്നിൽ തുറന്നിട്ടു. ഈ വിവരങ്ങൾ കൊച്ചി കസ്റ്റംസിന് അന്വേഷണ ഉദ്യോഗസ്ഥർ കൈമാറി. ഇതോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വപ്നയ്ക്കും സരിത്തിനും സന്ദീപിനും ചുറ്റും അണിനിരന്നു. അധികം വൈകാതെ തന്നെ ഡിപ്ലോമാറ്റിക് ചാനൽ വഴി 15 കോടിയുടെ സ്വർണം എത്തി. കോൺസുലേറ്റ് ഓഫീസിലേക്ക് പാഴ്സൽ കൊണ്ടുപോകാൻ എന്ന മട്ടിൽ സരിത്ത് എത്തി. രാജ്യാന്തര ബന്ധങ്ങളെ വരെ പിടിച്ചുലയ്ക്കുന്ന സ്വർണക്കടത്ത് കസ്റ്റംസിന്റെ പിടിയിലുമായി.

ഷംന കേസിൽ പ്രതികളായി പിടികൂടിയ ആളുകൾക്ക് യഥാർത്ഥത്തിൽ സ്വർണകള്ളക്കടത്ത് റാക്കറ്റുമായി ബന്ധം ഉണ്ടോ എന്ന് സ്ഥിരീകരിക്കാൻ നടത്തിയ അന്വേഷണമാണ് തിരുവനന്തപുരത്ത് ഐ ടി വകുപ്പിൻറെ ഓഫീസിൽനിന്ന് പ്രവർത്തനങ്ങളെ നിയന്ത്രിച്ച സ്വപ്ന സുരേഷിൽ വരെ എത്തിച്ചേർന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →