തൃശൂര്‍: യുവാവിനെ മാതാവിന്റെ മുമ്പില്‍വച്ച് വെട്ടികൊലപ്പെടുത്തി. അന്തിക്കാട് താന്യത്ത് മുന്‍ പഞ്ചായത്ത് അംഗവും കുടുംബശ്രീ ചെയര്‍പേഴ്സണുമായ മായ സുരേഷിന്റെ മകന്‍ ആദര്‍ശ് ആണ് മരിച്ചത്. രാവിലെ ഒമ്പതരയോടെ വീടിനു സമീപത്തുവച്ചാണ് ആദര്‍ശിനു നേരെ ആക്രമണം നടന്നത്. വാഹനത്തിലെത്തിയ സംഘം ആദര്‍ശിനെ വെട്ടിവീഴ്ത്തുകയായിരുന്നു. സംഭവം കണ്ട മാതാവ് മായ ഓടിയെത്തിയെങ്കിലും ആദര്‍ശ് കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിച്ച ആദര്‍ശ് ഉച്ചയോടെ മരിക്കുകയായിരുന്നു.
യുവാവിനെ അമ്മയുടെ മുമ്പില്‍വച്ച് വെട്ടികൊലപ്പെടുത്തി
