ഉറവിടം വ്യക്തമല്ലാത്ത രോഗവ്യാപനം, കേരളം ആശങ്കയില്‍. 27 പേർക്കാണ് വെള്ളിയാഴ്ച (03/-7/2020) സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

തിരുവനന്തപുരം : സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ കൊറോണ രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടിവരുന്നു. 27 പേർക്കാണ് വെള്ളിയാഴ്ച (03/-7/2020) സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഉറവിടം വ്യക്തമല്ലാത്ത രോഗബാധയും കുറവല്ല.

ആലപ്പുഴ ജില്ലയിലെ 12 പേര്‍ക്കും എറണാകുളം ജില്ലയിലെ 4 പേര്‍ക്കും തിരുവനന്തപുരം, മലപ്പുറം ജില്ലകളിലെ 3 പേര്‍ക്ക് വീതവും പാലക്കാട്, കോഴിക്കോട് ജില്ലകളിലെ 2 പേര്‍ക്ക് വീതവും തൃശൂര്‍ ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇത് കൂടാതെ കണ്ണൂര്‍ ജില്ലയിലെ 6 സിഐഎസ്എഫ്കാര്‍ക്കും ഒരു എയര്‍ക്രൂവിനും രോഗം ബാധിച്ചു.

തിരുവനന്തപുരം ജില്ലയിൽ നന്ദാവനം എയർ ക്യാമ്പിലെ പോലീസുകാരന്‌ കൊറോണ സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ല അല്ല. 28ന് രോഗലക്ഷണം കണ്ടതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

എറണാകുളത്തെ തൊഴിലുറപ്പ് തൊഴിലാളിക്ക്‌ കൊറോണ സ്ഥിരീകരിച്ചു. 15, 16 വാർഡുകൾ കണ്ടൈന്‍മെന്റ്‌‌ പ്രദേശമായി പ്രഖ്യാപിച്ചു. എറണാകുളം ജനറൽ ആശുപത്രിയിൽ ആണ് ഇവർ ചികിത്സയിൽ ഉണ്ടായിരുന്നത്. ആശുപത്രിയിൽ 75 ജീവനക്കാർ ക്വാറന്റൈനില്‍ പോയി .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →