കാര്‍ഷിക അവാര്‍ഡ് 2020: അപേക്ഷ ക്ഷണിച്ചു

പാലക്കാട് : കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച വ്യക്തികള്‍ക്കുളള അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മിത്രാനികേതന്‍ പത്മശ്രി കെ വിശ്വനാഥന്‍ മെമ്മോറിയല്‍ നെല്‍കതിര്‍ അവാര്‍ഡ്, കര്‍ഷകോത്തമ, യുവകര്‍ഷക, യുവകര്‍ഷകന്‍, കേരകേസരി, ഹരിതമിത്ര, ഉദ്യാനശ്രേഷ്ഠ, കര്‍ഷകജ്യോതി, കര്‍ഷകതിലകം (വനിത), ശ്രമശക്തി, കൃഷിവിജ്ഞാന്‍, ക്ഷോണിസംരക്ഷണ, ക്ഷോണിരത്‌ന, കര്‍ഷകഭാരത, ദൃശ്യമാദ്ധ്യമം, നവമാദ്ധ്യമം, ഹരിതകീര്‍ത്തി, ഹരിതമുദ്ര, മികച്ച ജൈവകൃഷി നടത്തുന്ന ആദിവാസി ഊര്, മികച്ച കൃഷി നടത്തുന്ന റെസിഡന്‍സ് അസോസിയേഷന്‍, ഹൈടെക് ഫാര്‍മര്‍, മികച്ച കൊമേഴ്‌സ്യല്‍ നഴ്‌സറി, കര്‍ഷകതിലകം (സ്‌കൂള്‍വിദ്യാര്‍ത്ഥിനി), കര്‍ഷകപ്രതിഭ (സ്‌ക്കൂള്‍  വിദ്യാര്‍ത്ഥി), മികച്ച ഹയര്‍ സെക്കന്ററി സ്‌കൂള്‍ കര്‍ഷകപ്രതിഭ, മികച്ച കോളേജ് കര്‍ഷകപ്രതിഭ, മികച്ച ഫാംഓഫീസര്‍, മികച്ച ജൈവകര്‍ഷകന്‍, മികച്ച തേനീച്ച കര്‍ഷകന്‍, മികച്ച കൂണ്‍ കര്‍ഷകന്‍ തുടങ്ങി 32 ഓളം പച്ചക്കറി അവാര്‍ഡുകള്‍, ജൈവകൃഷി അവാര്‍ഡുകള്‍ക്കായാണ് അപേക്ഷിക്കാന്‍ അവസരം. ജൂലൈ ആറ് വരെ അപേക്ഷകള്‍ കൃഷിഭവനുകളില്‍ സ്വീകരിക്കും. ജൂലൈ ഒമ്പതിനകം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്ക് ലഭിച്ച അപേക്ഷകള്‍ സമര്‍പ്പിക്കണമെന്നും പാലക്കാട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ കൃഷിഭവനുകളിലും ലഭിക്കും. 

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5809/Karshika-award-2020.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →