ഷംന കാസിമിനെ തട്ടിക്കൊണ്ടു പോകാനായിരുന്നു പ്രതികളുടെ ഉദ്ദേശം; മാധ്യമങ്ങളോട് ഐജി വിജയ് സാക്കറെ.

കൊച്ചി: ഷംന കാസിമിനെ തട്ടിക്കൊണ്ടുപോകാനായിരുന്നു പ്രതികളുടെ ശ്രമമെന്ന് ഐജി വിജയ് സാക്കറെ മാധ്യമങ്ങളോട് പറഞ്ഞു. ഷംന പരാതി നൽകിയതോടെയാണ് പദ്ധതി പാളിയത് എന്നും അദ്ദേഹം പറഞ്ഞു. വേറെയും സിനിമാതാരങ്ങളെ പ്രതികൾ ലക്ഷ്യമിട്ടിരുന്നു. ഇതിനുവേണ്ടി സിനിമാ നിർമ്മാതാക്കൾ ആണ് എന്ന് പറഞ്ഞാണ് പ്രൊഡക്ഷൻ കൺട്രോളർ ആയ ഷാജി പട്ടിക്കരയെ പ്രതികൾ സമീപിച്ചത്.

ഷംനയെ തട്ടിക്കൊണ്ടുപോവാൻ ഷംനയോട് അടുക്കേണ്ട ആവശ്യമുണ്ടായിരുന്നു. അതിനുവേണ്ടിയാണ് വിവാഹാലോചനയുമായി അവർ വീട്ടിലെത്തിയത്. ഷംന വിവാഹാലോചന സമ്മതിക്കുകയും വീട്ടുകാരുമായി ആലോചിക്കാൻ പറയുകയും ചെയ്തു. റഫീഖ് എന്ന പ്രതി അൻവർ അലി എന്ന പേരിലാണ് ഷംനയെ സമീപിച്ചത്.ആദ്യം അമ്പതിനായിരം രൂപയും പിന്നീട് ഒരു ലക്ഷം രൂപയും ഷംനയോട് ആവശ്യപ്പെട്ടു കൊടുത്തില്ലെങ്കിൽ തട്ടിക്കൊണ്ടുപോയി ചീത്ത പേരുണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഷംന പോലീസിൽ പരാതി കൊടുത്തു കൊണ്ടാണ് രക്ഷപ്പെട്ടത് എന്ന് വിജയ് സാക്കറെ പറഞ്ഞു.

പ്രതികൾക്ക് നമ്പറുകൾ കൈമാറിയ പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര യുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. സ്വർണകടത്തിന് കൂട്ടിനായി വിളിച്ച ധർമ്മജന്റേയും മൊഴി പോലീസ് എടുത്തു. ഈ സംഘം സ്വർണം കടത്താൻ ഉപയോഗിച്ചത് വിദേശത്ത് സ്റ്റേജ് ഷോകളിൽ പങ്കെടുക്കാറുള്ള ചില താരങ്ങളെ ആണെന്ന് സൂചന. ഇവരുടെ സംഗീത ഉപകരണങ്ങളിലും പെട്ടികളിലും ഒളിപ്പിച്ച ആയിരുന്നുവത്രേ കള്ളക്കടത്ത്. സ്റ്റേജ് ഷോകൾക്കായി വിദേശയാത്ര നടത്തിയിരുന്ന സിനിമ ബന്ധമുള്ള ചിലരുടെ ഫോൺ നമ്പറുകൾ പ്രതികളിൽ നിന്നും കണ്ടെത്തി. സിനിമാ താരങ്ങളെ ഉപയോഗിച്ച് സ്വർണ്ണവും കറൻസിയും കടത്തുന്ന സംഘം ആണെന്ന് പറഞ്ഞു തന്നെയാണ് സ്വയം പരിചയപ്പെട്ടതെന്ന് ധർമ്മജൻ വെളിപ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →