നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്‍ പ്ലാന്റില്‍ പൊട്ടിത്തെറി: മരണം ആറായി, 16 പേര്‍ക്കു പരിക്ക്

ചെന്നൈ: തമിഴ്‌നാട് നെയ്‌വേലിയിലെ താപവൈദ്യുതി നിലയത്തിലുണ്ടായ അപകടത്തില്‍ മരണം ആറായി. നെയ്‌വേലി നിലയത്തില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാമത്തെ അപകടമാണ്. കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എന്‍എല്‍സി ചെന്നൈയില്‍നിന്ന് 180 കിലോമീറ്റര്‍ ദൂരെ കടലൂര്‍ ജില്ലയിലാണ്. ബോയിലര്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ലെന്നും അന്വേഷണം ആരംഭിച്ചതായും പവര്‍ പ്ലാന്റ് അധികൃതര്‍ അറിയിച്ചു. പരിക്കേറ്റ 16 പേര്‍ സ്ഥിരം തൊഴിലാളികളും 10 പേര്‍ കരാര്‍ തൊഴിലാളികളുമാണ്.

സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് പ്രകാരം പ്ലാന്റിന്റെ രണ്ടാം സ്റ്റേജിലെ ബോയിലറാണ് പൊട്ടിത്തെറിച്ചത്. രണ്ടുമാസം മുമ്പും സമാനമായ പൊട്ടിത്തെറി ഉണ്ടായിരുന്നു. അന്ന് എട്ടുപേര്‍ക്ക് പൊള്ളലേറ്റു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →