ഇടിമിന്നലില്‍ പരിക്കേറ്റവരെ ചാണകക്കുഴിയില്‍ കുഴിച്ചിട്ട് ചികിത്സ; ഗോത്രവര്‍ഗ അന്ധവിശ്വാസം രണ്ടുപേരുടെ ജീവന്‍ എടുത്തു

റായ്പൂര്‍: ഇടിമിന്നലില്‍ പരിക്കേറ്റവരെ ഗോത്രവര്‍ഗ അന്ധവിശ്വാസ പ്രകാരം ചാണകക്കുഴിയില്‍ കുഴിച്ചിട്ട് ചികിത്സ നടത്തി. രണ്ടു യുവാക്കളുടെ ജീവന്‍ പൊലിഞ്ഞു. ഒപ്പം പൊള്ളലേറ്റ യുവതിയെ പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റി. ഛത്തീസ്ഗഡിലെ ഗോത്രവര്‍ഗക്കാരായ സുനില്‍ സായ് (22), ചമ്പറാവുത് (20) എന്നിവരാണു മരിച്ചത്. ഛത്തീസ്ഗഡിലെ ഗോത്രവര്‍ഗ ഗ്രാമമായ ബാഗ്ബഹാരിലാണ് സംഭവം.

റായ്പൂരിലെ ബാഗ്ബഹാര്‍ ഗ്രാമത്തില്‍ വയലില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇവര്‍ക്ക് ഇടിമിന്നലേറ്റത്. മൂന്നുപേര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനുപകരം കഴുത്തറ്റം ചാണകത്തില്‍ കുഴിച്ചിടുകയായിരുന്നു ഭൂവുടമയും വീട്ടുകാരും ബന്ധുക്കളും ചെയ്തത്. പൊള്ളലേറ്റ ഭാഗം ഭേദമാക്കാന്‍ ചാണകത്തിന് ശക്തിയുണ്ടെന്ന് ഗ്രാമവാസികള്‍ വിശ്വസിക്കുന്നതായി പൊലീസ് പറഞ്ഞു. ഗോത്രവര്‍ഗക്കാര്‍ ഇവിടെ ഇപ്പോഴും അന്ധവിശ്വാസങ്ങളും പഴയ ആചാരങ്ങളുമായി കഴിയുകയാണ്. ആധുനിക വിദ്യാഭ്യാസവും ആധുനിക വൈദ്യശാസ്ത്രവും ഇവിടുത്തുകാര്‍ക്ക് ഇപ്പോഴും അന്യമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →