ഗുവാഹത്തി: അസമില്‍ പശുക്കളെ മോഷ്ടിച്ചുകൊന്ന് ഇറച്ചി ബംഗ്ലാദേശിലേക്ക് കടത്തുന്ന വന്‍ സംഘം പിടിയില്‍. മന്‍കാച്ചാര്‍ സ്വദേശികളായ മെഹര്‍ സെയ്ഫുല്‍ ഹാഖ്യു, റഫീഖുല്‍ ഇസ്‌ലാം, സഫീദുര്‍ ഇസ്‌ലാം, മജ് അഫ്ത്തര്‍ അലി, നൂറുദ്ദീന്‍, സിയാറുല്‍ ഷെയ്ഖ്, അഷാദുല്‍ ഇസ്‌ലാം, റഫീഖ് ഉല്‍ ഇസ്‌ലാം എന്നിവരാണ് പിടിയിലായത്. മന്‍കാച്ചാര്‍ ജില്ലയിലെ ഇന്തോ- ബംഗ്ലാദേശ് അതിര്‍ത്തി പ്രദേശമായ സിഷുമാര- ബോറെല്‍ഗ മേഖലയില്‍നിന്നും കഴിഞ്ഞദിവസം രാത്രിയാണ് ഇവരെ പിടികൂടിയത്. ഇവരുടെ പക്കല്‍നിന്ന് പശുക്കളുടെ തല, തോല്‍ തുടങ്ങിയവയും സേന പിടിച്ചെടുത്തു.
ഗോമാംസവുമായി സംഘം അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അതിര്‍ത്തി സംരക്ഷസേനയെ വിന്യസിച്ചത്. ഉദ്യോഗസ്ഥരെ കണ്ട് ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. പശുക്കളെ മോഷ്ടിച്ച് ബംഗ്ലാദേശിലേക്ക് കടത്താന്‍ ശ്രമിച്ച നിരവധി പേരെ അതിര്‍ത്തി സംരക്ഷണസേന അടുത്തിടെ പിടികൂടിയിരുന്നു. കഴിഞ്ഞ വര്‍ഷം മാത്രം അതിര്‍ത്തി കടത്താന്‍ ശ്രമിച്ച 15,000ഓളം പശുക്കളെ അതിര്‍ത്തി സംരക്ഷണസേന പിടികൂടിയിട്ടുണ്ട്.