ഭോപ്പാല്‍: ഗോരക്ഷാ പ്രസ്ഥാനത്തിന്റെ ജില്ലാ നേതാവിനെ മധ്യപ്രദേശില്‍ വെടിവച്ചുകൊന്നു. വിശ്വഹിന്ദു പരിഷത്തിനു കീഴില്‍ ‘ഗോ രക്ഷാ’ പ്രസ്ഥാനത്തിന്റെ ജില്ലാ ചുമതലയുള്ള രവി വിശ്വകര്‍മയാണ് കൊല്ലപ്പെട്ടത്. വേറെ രണ്ടുപേരോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇദ്ദേഹം. മധ്യപ്രദേശിലെ ഭോപ്പാലില്‍നിന്ന് 150 കിലോമീറ്റര്‍ ദൂരത്തുള്ള പിപാറിയ നഗരത്തിലാണ് സംഭവം. വെടിവച്ചുകൊല്ലുന്ന ദൃശ്യം സമീപത്തുള്ളയാള്‍ മൊബൈലില്‍ പകര്‍ത്തി പുറത്തുവിട്ടു.
മുഖംമറച്ച് വടികളും ദണ്ഡുകളുമായെത്തിയ ഒരു സംഘമാണ് രവിയുടെ കാര്‍ ആക്രമിക്കുകയും വെടിവച്ചു കൊലപ്പെടുത്തുകയും ചെയ്തത്. പിറകില്‍നിന്ന് ഇതെല്ലാം ഒരാള്‍ മൊബൈലില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. മൊബൈലില്‍ പകര്‍ത്തുന്നയാള്‍ ഓട്ടോറിക്ഷയിലാണെന്ന് കരുതുന്നു. ഇയാളോട് തിരിച്ചുപോകാമെന്ന് ഒരു സ്ത്രീ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.