മലപ്പുറത്ത് ശനിയാഴ്ച 47 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

മലപ്പുറത്ത് ശനിയാഴ്ച 47 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ. നാലുപേര്‍ക്ക് നേരിട്ട് രോഗിയില്‍ നിന്നും. 5 പേര്‍ക്ക് സെന്റിനല്‍ സര്‍വ്വേലന്‍സിന്റെ ഭാഗമായി നടത്തിയ സ്രവ പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്.

കോവിഡ് സാമൂഹ്യ വ്യാപനം പരിശോധിക്കുന്നതിനാണ് സെന്റിനല്‍ സര്‍വ്വേലന്‍സ് പരിശോധന. രോഗവ്യാപനത്തിന്റെ അടുത്ത ഘട്ടത്തിലേക്കുള്ള സൂചനയും ഇതില്‍ നിന്നും ലഭിക്കും.

സെന്റിനല്‍ സര്‍വേയിലന്‍സ് രീതിയില്‍ ആകെ ജനസംഖ്യയെ 7 ഭാഗങ്ങളായി തിരിക്കും. പൊട്ടന്‍ഷ്യല്‍ റിസ്‌ക് ആണ് ഇതിന്റെ മാനദണ്ഡം. ഉദാഹരണത്തിന് സമൂഹവുമായി ഏറ്റവും അധികം ഇടപഴകുന്ന ആളുകളാണ് ഗ്രൂപ് 3-ല്‍ വരുന്നത്. ഭക്ഷണം വീടുകളിലേക്ക് കൊണ്ടു കൊടുക്കുന്നവര്‍, സന്നദ്ധപ്രവര്‍ത്തകര്‍, പോലീസ്, ആരോഗ്യപ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ ഈ ഗ്രൂപ്പില്‍ ഉള്‍പെടും. എറ്റവും കൂടുതല്‍ ആക്ടീവ് കേസുകളുള്ളതോ ഏറ്റവും കൂടുതല്‍ ആളുകള്‍ ക്വാറന്റൈനില്‍ ഉള്ള സ്ഥലമോ തിരഞ്ഞെടുത്ത് അവിടെ നിന്ന് ഒരാഴ്ചയില്‍ 400 സാമ്പിളുകള്‍ ടെസ്റ്റു ചെയ്യും. ഇതാണ് സെന്റിനല്‍ സര്‍വേയ്‌ലന്‍സ് ടെസ്റ്റ് നടത്തുന്ന വിധം.

2020 മെയ് മാസത്തില്‍ സെന്റിനല്‍ സര്‍വേയിലന്‍സ് ടെസ്റ്റു നടത്തിയപ്പോഴാണ് ഇടുക്കിയിലുള്ള ഒരു ബേക്കറി ഉടമസ്ഥന് കൊറോണ സ്ഥിരീകരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →