വൈദ്യുതി മോഷണം നേരിട്ട് പോസ്റ്റില്‍ നിന്ന്; രണ്ടരലക്ഷം പിഴയിട്ടു

കാസര്‍കോട്: വൈദ്യുതി മോഷണം നടത്തിയത് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടരലക്ഷം രൂപ പിഴയിട്ടു. മുന്‍ പഞ്ചായത്ത് മെംബറിന്റെ ഇരുനില വീട്ടിലേക്ക് റോഡരികിലെ ഇലക്ട്രിക് പോസ്റ്റില്‍നിന്നാണ് വൈദ്യുതി മോഷ്ടിച്ചതായി കണ്ടെത്തിയത്. ഇതേതുടര്‍ന്ന് വീട്ടുടമയില്‍നിന്ന് കെഎസ്ഇബി അധികൃതര്‍ 2,44,000 രൂപ പിഴയീടാക്കി. ആലംപാടിയില്‍ മുന്‍ പഞ്ചായത്ത് മെംബറിന്റെ വീട്ടിലേക്ക് വഴിവിളക്ക് മറയാക്കി വൈദ്യുതിമോഷണം നടക്കുകയായിരുന്നു.

പരാതി ലഭിച്ചതോടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് പരിശോധന നടത്തുകയും വൈദ്യുതിമോഷണം കണ്ടെത്തുകയുമായിരുന്നു. കെഎസ്ഇബിയുടെ അനുമതിയില്ലാതെ വൈദ്യുതി പോസ്റ്റില്‍ 60 വാട്ട് എല്‍ഇഡി സ്ഥാപിക്കുകയും വീട്ടുമതിലിനോടു ചേര്‍ന്നുള്ള വഴിവിളക്ക് ഡിപി സ്വിച്ച് വഴി വീട്ടിലേക്ക് വൈദ്യുതി ചോര്‍ത്തുകയുമായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →