മോഡലുകളായ പെണ്‍കുട്ടികളെ ലൈംഗികചൂഷണത്തിന് ഇരയാക്കുകയും പണംതട്ടുകയും ചെയ്തു; സംഘവുമായി പരിചയപ്പെടുത്തി കൊടുത്ത ‘മീര’യെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു

കൊച്ചി: പ്രശസ്ത നടി ഷംന കാസിമിനെ ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് സഹായം നല്‍കിയ ‘മീര’യെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതികള്‍ക്കെതിരേ പരാതിനല്‍കിയ മോഡലിന്റെ അടുത്ത സുഹൃത്താണ് മീര. ഇവര്‍ പറഞ്ഞതനുസരിച്ചാണ് മോഡല്‍ തട്ടിപ്പുസംഘത്തിന് ഒരു ലക്ഷം രൂപ കൈമാറിയത്. കൂടുതല്‍ പെണ്‍കുട്ടികളെ ഇത്തരത്തില്‍ തട്ടിപ്പു സംഘത്തിന് എത്തിച്ചു നല്‍കിയിട്ടുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്. ഇവര്‍ക്ക് സ്വര്‍ണക്കടത്ത് സംഘവുമായുള്ള ബന്ധവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →