ദില്ലി പോലീസ് സ്റ്റേഷനില്‍ ഐടിബിപി കോണ്‍സ്റ്റബിളിന്റെ ആത്മഹത്യ

ന്യൂഡല്‍ഹി: കരോള്‍ ബാഗ് പോലീസ് സ്റ്റേഷന്റെ പരിസരത്ത് ഈ വെള്ളിയാഴ്ച ഒരു ഐടിബിപി കോണ്‍സ്റ്റബിള്‍ തന്റെ സേവന ആയുധമായ ഇന്‍സാസ് ഉപയോഗിച്ച് സ്വയം വെടിവെച്ചു മരിച്ചു. ഐടിബിപി 22 ബറ്റാലിയന്‍ സംഘം വിഹാറിലെ സന്ദീപ് കുമാര്‍ മറ്റ് ഉദ്യോഗസ്ഥരോടൊപ്പം കരോള്‍ ബാഗിലെ പോലീസ് സ്റ്റേഷനില്‍ വെള്ളിയാഴ്ച ഡ്യൂട്ടിക്ക് എത്തിയിരുന്നു. ഡ്യൂട്ടിക്ക് ശേഷം ബസ് കാത്തുനില്‍ക്കുകയായിരുന്ന അദ്ദേഹം സ്വയം വെടിവെച്ചു എന്നാണ് പോലീസ്വൃത്തങ്ങള്‍ പ്രസ്താവിക്കുന്നത്.

31 വയസ്സുള്ള കുമാര്‍ 2009 ഫെബ്രുവരി 12ന് ഐടിബിപിയില്‍ കോണ്‍സ്റ്റബിളായി ചേര്‍ന്നിരുന്നു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ ഖജാനി ജില്ലയിലെ കെവാല്‍ട്ടി ഗ്രാമത്തിലെ അന്തരിച്ച ശംഭുനാഥ് യാദവിന്റെ മകനായിരുന്നു മരിച്ച ഇദ്ദേഹം. അസിസ്റ്റന്റ് കമാന്‍ഡന്റ് രാജന്‍ ബാബുവിന്റെ മേല്‍നോട്ടത്തിലായിരുന്നു ഡ്യൂട്ടി ചെയ്തിരുന്നത്. രാജന്‍ ബാബുവിനെ ഈ മരണവിവരം അറിയിച്ചിട്ടുണ്ടെന്നും വേണ്ടുന്ന നടപടിക്രമങ്ങള്‍ ചെയ്യുന്നുണ്ടെന്നും പോലീസ് ഇതിവൃത്തങ്ങള്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →