അതിര്‍ത്തിയില്‍ ചൈനയുടെ പോര്‍വിളി, നിര്‍മാണങ്ങള്‍ നിര്‍ത്തിവച്ചില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈനയുടെ പോര്‍വിളി നിലയ്ക്കാതെ തുടരുകയാണ്. സൈനിക വിന്യാസത്തിനോ ബലപ്രയോഗത്തിനോ ചൈന ശ്രമിക്കുകയാണെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് അതു വഴിവയ്ക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കുന്നു. അതിര്‍ത്തിയില്‍ നിലനിന്നുവരുന്ന സമാധാനത്തെ തകര്‍ക്കുക മാത്രമല്ല വിശാലമായ ഉഭയകക്ഷി ബന്ധത്തിലും അത് പ്രത്യാഘാതമുണ്ടാക്കും. കിഴക്കന്‍ ലഡാക്കിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചൈന ഉടന്‍ അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

അതിര്‍ത്തിയിലെ ലൈന്‍ ഓഫ് കണ്‍ട്രോള്‍ മാനിക്കാതെ ചൈന നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ സംഘര്‍ഷം അവസാനിക്കില്ല. ഇന്ത്യന്‍ സൈന്യത്തിന്റെ പട്രോളിങ് തടയുന്നത് മേലില്‍ ആവര്‍ത്തിക്കരുത്. ഗാല്‍വന്‍ താഴ്വര വരെ ഏറെക്കാലമായി ഒരു തടസവുമില്ലാതെ ഇന്ത്യ പട്രോളിങ് നടത്തിവന്നിരുന്നതാണെന്ന് ചൈനയിലെ ഇന്ത്യന്‍ അംബാസഡര്‍ വിക്രം മിസ്രി പറഞ്ഞു. ഗാല്‍വന്‍ താഴ്വരയുടെ മേല്‍ ചൈന നടത്തുന്ന അവകാശവാദം അംഗീകരിക്കാനാവില്ല. ഗാല്‍വന്‍ താഴ്വരയിലെ നിയന്ത്രണരേഖയുടെ അതിര്‍വരമ്പുകളെക്കുറിച്ച് ഇന്ത്യക്ക് നല്ല വ്യക്തതയുണ്ട്. നിയന്ത്രണരേഖ ഇന്ത്യ കൃത്യമായി പാലിക്കുന്നുണെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →