കോഴിക്കോട് ജില്ലയിലെ അപ്പോളോ ജ്വല്ലറിയില്‍ തീപിടിച്ചു; ആളപായമില്ല; പാര്‍ക്കിംഗിലുണ്ടായിരുന്ന വാഹനങ്ങളെല്ലാം കത്തി നശിച്ചു.

കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ കോട്ടൂളില്‍ പൊറ്റമ്മലിലെ അപ്പോളൊ ജ്വല്ലറിയിൽ തീപിടിച്ചു. ശനിയാഴ്ച (27/06/2020) ന് രാവിലെ 11.50 – നാണ് സംഭവം. മൂന്നു നിലകളുള്ള ജ്വല്ലറിയില്‍ ജീവനക്കാർ ഉൾപ്പെടെയുള്ള 16 പേരെ നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്ന് രക്ഷപ്പെടുത്തി. നാല് പേരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ജ്വല്ലറിക്ക് അകത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ ഫയർ ഫോഴ്‌സ് പുറത്തെത്തിച്ചത് വൻ അപകടം ഒഴിവാക്കി. പാർക്കിങ് ഗ്രൗണ്ടിൽ ഉണ്ടായിരുന്ന 22 ബൈക്കുകൾ, മൂന്നു കാറുകൾ, ഒരു ഓട്ടോറിക്ഷ എന്നിവ കത്തി നശിച്ചു. നാല് അഗ്നിശമനസേന യൂണിറ്റുകള്‍ ഏറെനേരം എടുത്താണ് തീയണച്ചത്. പുക ഉയരുന്നത് പൂർണ്ണമായും ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ഫയർ ഫോഴ്സ്.

സ്ഥാപനത്തിനുള്ളിൽ ഉണ്ടായിരുന്ന മാലിന്യത്തിന് തീപിടിച്ചത് അപകടത്തിന് കാരണമെന്നാണ് വിവരം. ഷോർട്ട് സർക്യൂട്ടല്ല അപകട കാരണമെന്ന് അഗ്നിശമന സേന അംഗങ്ങൾ വ്യക്തമാക്കി. ആഭരണ നിർമ്മാണവുമായി ബന്ധപ്പെട്ട ചില രാസവസ്തുക്കളാണ് തീ പടരാൻ കാരണമായത്.കഴിഞ്ഞ വർഷം പൂർത്തിയായ കെട്ടിടത്തിൽ വെൻറിലേഷനുകൾ കുറവായതിനാൽ പുറത്തു പോകാൻ പോലും വഴികൾ ഉണ്ടായിരുന്നില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →