ന്യൂഡല്‍ഹി: ദൗലത് ബേഗ് ഓള്‍ഡി(ഡിബിഒ)യിലെ വ്യോമസ്റ്റേഷനില്നിന്ന് 30 കിലോമീറ്റര്‍ തെക്ക് കിഴക്കായി ഡെപ്സാങ് സമതലങ്ങളിലെ ബോട്ടില്‍നെക്ക് പ്രദേശത്തു ചൈന വലിയ തോതില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. വൈ-ജംഗ്ഷന് എന്നും അറിയപ്പെടുന്ന ഈ പ്രദേശം, 2013 ഏപ്രിലില്‍ ചൈനക്കാര്‍ കൂടാരങ്ങള്‍ സ്ഥാപിച്ച സ്ഥലമാണ്.
ബര്ട്ട്സെയില്നിന്നും വരുന്ന ട്രാക്ക് രണ്ടായി പിരിഞ്ഞു ഒരു ട്രാക്ക് വടക്ക് റാക്കി നളയിലൂടെ പിപി-10ലേയ്ക്കും, മറ്റൊന്ന് തെക്ക്-കിഴക്ക് പിപി-13ലേയ്ക്കും പോകുന്നതിലാണ് ഈ ബോട്ടില്‍നെക്ക്, വൈ-ജംഗ്ഷന് എന്നറിയപ്പെടുന്നത്. ഈ രണ്ടു ട്രാക്കുകളിലുള്ള പിപി-10, പിപി-11, പിപി-11എ, പിപി-12, പിപി-13 എന്നീ പട്രോളിങ് പോയിന്റുകളിലെല്ലാം ഇന്ത്യന്‍ സൈനികര്‍ കാല്‍നടയായി റോന്തു ചുറ്റുന്നുമുണ്ട്.
പിപി-10, പിപി-11, പിപി-11എ, പിപി-12, പിപി-13 ഇവയെല്ലാം തന്നെ എല്ഓപിയില് സ്ഥിതി ചെയ്യുന്നു, ഇത് ഇന്ത്യന്‍ മാപ്പുകളില്‍ എല്‍എസിയുടെ പടിഞ്ഞാറ് ഏതാനും കിലോമീറ്റര്‍ അകലത്തില്‍ അടയാളപ്പെടുത്തപെട്ടിട്ടുമുണ്ട്. 20 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ അതിര്‍ത്തിയില്‍ മാത്രമാണ് എല്ഓപി, എല്എസിയെക്കാള് നീളം കുറഞ്ഞു കാണുന്നത്. ചരിത്രപരമായ കാരണങ്ങളാലാണ് അങ്ങിനെ ചെയ്തിരിക്കുന്നത്. ചൈന സ്റ്റഡി ഗ്രൂപ്പ് ഈ എല്ഓപിയ്ക്ക് അംഗീകാരം നല്‍കുകയും ചെയ്തു.
ചൈനീസ് ക്ലെയിം ലൈനിന് പടിഞ്ഞാറ് അഞ്ച് കിലോമീറ്റര്‍ അകലെയാണെങ്കിലും, എല്‍എസിയുടെ ഇന്ത്യന്‍ ഭാഗത്ത് 18 കിലോമീറ്റര്‍ അകലെയാണ് ബോട്ടില്‍നെക്ക്. 255 കിലോമീറ്റര്‍ നീളമുള്ള ദാര്‍ബുക്-ശ്യോക്-ദൗലത് ബേഗ് ഓള്‍ഡി(ഡിഎസ്ഡിബിഒ) റോഡില്‍ സ്ഥിതിചെയ്യുന്ന ലഡാക്കി പട്ടണമായ ബര്ട്സെയുടെ വടക്കുകിഴക്കായി 7 കിലോമീറ്റര്‍ അകലെയായ ഈ സ്ഥലത്തു ഇന്ത്യന്‍ ആര്‍മി പോസ്റ്റുമുണ്ട്. ബന്ധപ്പെട്ടവര്‍ വാദിക്കുന്നത് ചൈന, പിപി-10ല്‍നിന്ന് പിപി-13ലേയ്ക്ക് ബോട്ടില്‍നെക്ക് വഴി ബന്ധിപ്പിക്കുന്നതില്‍ വിജയിച്ചാല്‍ അത് എല്‍എസിയെ ഇന്ത്യന്‍ പട്രോളിങ് പോയിന്റില്‍നിന്നും വീണ്ടും പടിഞ്ഞാറോട്ടു മാറ്റാനാകും എന്നാണ്.
2013ലെ നിലപാട് പരിഹരിച്ചതിനുശേഷം, ഏതെങ്കിലും വിധത്തിലുള്ള ചൈനീസ് പട്രോളിംഗ് നിരീക്ഷിക്കാനും തടയാനും വേണ്ടി ഇന്ത്യ ഇവിടെ ഒരു പുതിയ പട്രോളിംഗ് താവളം സൃഷ്ടിച്ചിരുന്നു. ഈ സന്നാഹമുണ്ടായിരുന്നുവെങ്കിലും 2015 സെപ്റ്റംബറില്‍ ഒരു ചൈനീസ് പട്രോളിംഗിന് ബര്ട്സയില് നിന്ന് 1.5 കിലോമീറ്റര്‍ അകലെയുള്ള ഒരു സ്ഥലത്തേയ്ക്ക് നുഴഞ്ഞുകയറുവാന്‍ കഴിഞ്ഞു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അതിര്ത്തിലംഘനങ്ങളില് എടുത്തുപറയപ്പെടേണ്ടവയാണ് 2019ലെ 157, 2018ലെ 83, 2017ലെ 75 അതിര്‍ത്തിലംഘനങ്ങള്‍.
തര്‍ക്ക അതിര്‍ത്തിയില്‍ എല്‍എസിയെ പടിഞ്ഞാറോട്ട് മാറ്റാനുള്ള ചൈനക്കാരുടെ മറ്റൊരു ശ്രമമായാണ് ഈ നുഴഞ്ഞുകയറ്റം കാണപ്പെടുന്നത്. സൈനികര്‍, കനത്ത വാഹനസന്നാഹങ്ങള്, അതിവൈധഗ്ധ്യമുള്ള സൈനിക ഉപകരണങ്ങള്‍ എന്നിവയെല്ലാം ഈ ചൈനീസ് വിന്യാസത്തില്‍ ഉള്‍പ്പെടുന്നു. ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച സൈന്യത്തിന്റെ മാധ്യമ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥന്റെ വാക്കുകള്‍, ”റിപ്പോര്‍ട്ട് സ്ഥിരീകരിക്കാനോ നിഷേധിക്കാനോ കഴിയില്ല’ എന്നാണ്.

