കാസര്‍കോട് വികസന പാക്കേജ്: ചെങ്കള എഫ്.എച്ച്.സി : ആര്‍ദ്രം നിലവാരത്തിലേക്ക്

കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ വിവിധ ആരേഗ്യകേന്ദ്രങ്ങള്‍ ആര്‍ദ്രം നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി ചെങ്കള ഫാമിലി ഹെല്‍ത്ത് സെന്റര്‍ പുതിയ ബ്ലോക്ക് നിര്‍മ്മാണത്തിന് ഭരണാനുമതിയായി. 1.95  കോടി രൂപയാണ് പദ്ധതിയ്ക്കായി വകയിരുത്തിയത്.  എന്‍.എ നെല്ലിക്കുന്ന് എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 35 ലക്ഷം രൂപയും ചെങ്കള ഗ്രാമപഞ്ചായത്ത് വിഹിതമായി 25 ലക്ഷം രൂപയും  ബാക്കി 135 ലക്ഷം രൂപ കാസര്‍കോട്  വികസന പാക്കേജില്‍ നിന്നുമാണ് അനുവദിക്കുന്നത് . മൂന്ന് ഒ.പി മുറികള്‍ , രണ്ട്  ഒബ്‌സര്‍വേഷന്‍ മുറികള്‍, ഡെന്റല്‍ ഒ.പി, സ്‌പെഷ്യല്‍ ഒ.പി, ഒ.പി രജിസ്‌ട്രേഷന്‍ കൗണ്ടര്‍, ഡ്രസ്സിംഗ് റും, ലാബ്, ബ്രസ്റ്റ് ഫീഡിംങ് റൂം തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളുമുള്ള ഇരുനില ബ്ലോക്കാണ് നിര്‍മ്മിക്കുന്നത്. 

ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കാസര്‍കോട് വികസന പാക്കേജ് ജില്ലാതല കമ്മിറ്റിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്.  

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →