ആയുര്‍വേദ ഇമ്മ്യൂണിറ്റി ക്ലിനിക്കുമായി ആലപ്പുഴ തണ്ണീര്‍മുക്കം പഞ്ചായത്ത്

ആലപ്പുഴ: കോവിഡ് 19 ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആയുര്‍വേദം, ആയുര്‍ഷീല്‍ഡ് ഇമ്മ്യൂണിറ്റി ക്ലിനിക്കുമായി തണ്ണീര്‍മുക്കം ഗ്രാമ പഞ്ചായത്ത്. ക്ലിനിക്കിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി. എസ്. ജ്യോതിസ് നിര്‍വ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി സൗജന്യ വൈദ്യപരിശോധനയും കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ മരുന്നുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് പഞ്ചായത്ത് പരിധിയിലുളള ഇരുപത്തിമൂന്ന് വാര്‍ഡുകളിലും വിതരണം ചെയ്യും. 

തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തും കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയും ചേര്‍ന്ന് നടപ്പാക്കുന്ന ആയുര്‍ഷീല്‍ഡ് ഇമ്മ്യൂണിറ്റി ക്ലിനിക്കിന് വലിയ  പിന്തുണ വിവിധ വിഭാഗങ്ങളില്‍ നിന്ന് അറിയിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് അഡ്വ. പി. എസ്. ജ്യോതിസ് പറഞ്ഞു. ചടങ്ങില്‍ സുബ്രഹ്മണ്യന്‍ മൂസത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സാനുസുധീന്ദ്രന്‍, ഡോ. പ്രശാന്ത് മൂസത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5629/Ayurveda-immunity-clinic.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →