തൃശൂര്‍ ജില്ലയില്‍ ബുധനാഴ്ച (ജൂണ്‍ 24) 14 പേര്‍ക്ക് കൂടി കോവിഡ്

തൃശൂര്‍: ജില്ലയില്‍ ബുധനാഴ്ച (ജൂണ്‍ 24) 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പശ്ചിമബംഗാളില്‍നിന്ന് ജൂണ്‍ 15ന് തൃശൂരിലെത്തിയ 12 തൊഴിലാളികള്‍ക്കും (43 വയസ്സ്, 20 വയസ്സ്, 40 വയസ്സ്, 45 വയസ്സ്, 34 വയസ്സ്, 48 വയസ്സ്, 40 വയസ്സ്, 20 വയസ്സ്, 32 വയസ്സ്, 36 വയസ്സ്, 25 വയസ്സ്, 33 വയസ്സ്) ഇവര്‍ക്ക് സ്ഥിരമായി ഭക്ഷണം എത്തിച്ചിരുന്ന ചാലക്കുടി പരിയാരം സ്വദേശിക്ക് (36 വയസ്സ്) സമ്പര്‍ക്കത്തിലൂടെയും കോവിഡ് സ്ഥിരീകരിച്ചു. മറ്റൊരാള്‍ ജൂണ്‍ 21 ന് ബംഗളൂരുവില്‍നിന്ന് വന്ന കരൂപ്പടന്ന സ്വദേശി (36 വയസ്സ്)യാണ്. ഇയാള്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച 127 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. തൃശൂര്‍ സ്വദേശികളായ 7 പേര്‍ മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രികളില്‍ കഴിയുന്നു.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വീടുകളില്‍ 15471 പേരും ആശുപത്രികളില്‍ 149 പേരും ഉള്‍പ്പെടെ ആകെ 15620 പേരാണ് നിരീക്ഷണത്തിലുളളത്. ബുധനാഴ്ച (ജൂണ്‍ 24) നിരീക്ഷണത്തിന്റെ ഭാഗമായി 18 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 14 പേരെ ഡിസ്ചാര്‍ജ് ചെയ്തു. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പട്ടികയില്‍ 1490 പേരെയാണ് പുതുതായി ചേര്‍ത്തിട്ടുളളത്. 877 പേരെ നിരീക്ഷണ കാലഘട്ടം പൂര്‍ത്തീകരിച്ചതിനെത്തുടര്‍ന്ന് പട്ടികയില്‍ നിന്നും വിടുതല്‍ ചെയ്തു.

ബുധനാഴ്ച (ജൂണ്‍ 24) അയച്ച 231 സാമ്പിളുകള്‍ ഉള്‍പ്പെടെ ഇതു വരെ 8103 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 7808 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 295 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 2705 ആളുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

ബുധനാഴ്ച (ജൂണ്‍ 24) 426 ഫോണ്‍കോളുകള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്‍ ലഭിച്ചു. ഇതുവരെ ആകെ 41396 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലിലേക്ക് വന്നത്. നിരീക്ഷണത്തിലുളളവര്‍ക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യല്‍ കൗണ്‍സിലര്‍മാരുടെ സേവനം തുടരുന്നുണ്ട്. ബുധനാഴ്ച (ജൂണ്‍ 24) 230 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 464 പേരെ സ്‌ക്രീന്‍ ചെയ്തു.

ജില്ലയില്‍ പുതിയ കണ്ടെയന്‍മെന്റ് സോണുകള്‍

ജില്ലയില്‍ കോവിഡ് രോഗസാധ്യത നിലനില്‍ക്കുന്നതിനാല്‍ നിലവില്‍ ഉളളതിന് പുറമേ പുതിയ കണ്ടെയന്‍മെന്റ് സോണുകള്‍ കൂടി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. കുന്ദംകുളം നഗരസഭയിലെ 07, 08, 11, 15, 19, 20 ഡിവിഷനുകള്‍, കാട്ടാകാമ്പാല്‍ ഗ്രാമപഞ്ചായത്തിലെ 06, 07, 09 വാര്‍ഡുകള്‍, കടവല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ 14, 15, 16 വാര്‍ഡുകള്‍, തൃശൂര്‍ കോര്‍പ്പറേഷനിലെ 03, 32, 35, 36, 39, 48, 49 ഡിവിഷനുകള്‍ എന്നിവയേയാണ് കണ്ടെയന്‍മെന്റ് സോണുകളായി ജില്ലാ കളക്ടര്‍ എസ് ഷാനവാസ് പ്രഖ്യാപിച്ചത്. ഇവിടങ്ങളില്‍ ദുരന്തനിവാരണ നിയമം ക്രിമിനല്‍ നടപടി നിയമം 114 എന്നിവയനുസരിച്ചുളള അധികപ്രതിരോധ പ്രതികരണ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അവശ്യസര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. അടിയന്തരാവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുത്. അല്ലാത്തവര്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടി സ്വീകരിക്കും.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5578/covid-19-:-Thrissur-Report.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →