ഓൺലൈൻ പാഠ്യപദ്ധതിയിൽ യോഗ കൂടി ഉൾപ്പെടുത്തണമെന്ന് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപന ങ്ങളോട് ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു

ന്യൂഡൽഹി: കോവിഡ് മഹാമാരിയുടെ  പശ്ചാത്തലത്തിൽ സംഘടിപ്പിച്ചു  വരുന്ന ഓൺലൈൻ പഠന ക്ളാസുകളിൽ യോഗ കൂടി ഉൾപ്പെടുത്തണമെന്ന് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ഉപരാഷ്ട്രപതി ശ്രീഎം. വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു.  മനുഷ്യശരീരത്തിന്റെ  പ്രതിരോധശക്തി  വർധിപ്പിക്കാനുള്ള ഉത്തമമാർഗങ്ങ ളിലൊന്നാണ് യോഗ.

അന്താരാഷ്ട്രയോഗ ദിനത്തിന്റെ ഭാഗമായി, യോഗയും ധ്യാനവും എന്നവിഷയത്തിൽ SPIC MACAY സംഘടിപ്പിച്ച  ഡിജിറ്റൽ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഇന്ത്യ  ലോകത്തിനു നൽകിയ അമൂല്യ സമ്മാനമായ യോഗ, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു ജീവിതങ്ങളെ വിജയകരമായി പരിവർത്തനപ്പെടുത്തുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.  
വളരെ ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾക്ക് യോഗ പരിചയപ്പെടുത്തണമെന്ന് ഉപരാഷ്ട്രപതി ഓർമ്മിപ്പിച്ചു. ‘UNICEF കിഡ് പവർ ‘  പരിപാടിയിൽ,  കുട്ടികൾക്കായി 13 യോഗാമുറകളും അഭ്യാസങ്ങളും ഉൾപ്പെടുത്തിയതിൽ ശ്രീ നായിഡു സന്തുഷ്ടി  പ്രക ടിപ്പിച്ചു.
കോവിഡ് മഹാമാരി ജനങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യാവസ്ഥയിൽ സൃഷ്ഠിക്കുന്ന പ്രത്യാഘാതങ്ങളെപ്പറ്റി സംസാരിക്കവെ, ലോകം വലിയൊരു വെല്ലുവിളിയിലൂടെയാണ് കടന്നുപോകുന്നതെന്നും, എന്നാൽ നമുക്കുമേൽ  ആധിപത്യം ഉറപ്പിക്കാൻ  ഈ മഹാമാരിയെ  അനുവദിക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

“ഒന്നിച്ചുനിന്നുകൊണ്ട്, ഈ രോഗത്തിനെതിരെ ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാൻ നമുക്കാവണം, അതെ സമയം തന്നെ ശാരീരികപരമായും, മനസികപരമായും നാം ആരോഗ്യമുള്ളവരാണെന്നും ഉറപ്പാക്കേണ്ടതുണ്ട്” കോവിഡ് മഹാമാരി ജനങ്ങൾക്കിടയിൽ സൃഷ്ഠിച്ചിരിക്കുന്ന പിരിമുറുക്കങ്ങൾക്കുള്ള ഉത്തമപരിഹാരമായി മാറാൻ യോഗയ്ക്ക് സാധിക്കുമെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി.
ലോകജനതയ്ക്ക് വെല്ലുവിളി ഉയർത്തുന്ന ആരോഗ്യപ്രതിസന്ധി കോവിഡ് മാത്രമല്ലെന്ന് ഓർമ്മിപ്പിച്ച ശ്രീ നായിഡു, ജീവിതശൈലി രോഗങ്ങളുടെ വർദ്ധനയിൽ ആശങ്ക പ്രകടിപ്പിച്ചു. ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പ്രകാരം,2016 ൽ ഇന്ത്യയിലുണ്ടായ മരണങ്ങളിൽ 63 ശതമാനവും പകർച്ചാവ്യാധികളല്ലാത്ത രോഗങ്ങൾ  (NCDS) മൂലമായിരുന്നുവെന്ന്  അദ്ദേഹം  ചൂണ്ടിക്കാട്ടി.  ജീവിതശൈലി രോഗങ്ങളെ  നിയന്ത്രിക്കുവാനുള്ള ലളിതവും  ശക്തവുമായ ആയുധമായി മാറാൻ യോഗയ്ക്ക് സാധിക്കുമെന്ന് അദ്ദേഹം നിരീക്ഷിച്ചു.
ആധുനികലോകത്തെ പിരിമുറുക്കങ്ങളും സംഘര്‍ഷങ്ങളും നേരിടാനാകാതെ യുവാക്കൾ ജീവിതം അവസാനിപ്പിക്കുന്നതിൽ ഉപരാഷ്ട്രപതി ആശങ്ക രേഖപ്പെടു ത്തി. ഇത്തരം  സംഭവങ്ങൾ പൂർണമായും  ഒഴിവാക്കാനാകുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  ആധുനിക ജീവിത രീതികളെ തുടർന്നുണ്ടാകുന്ന വിഷാദം, ആശങ്ക, പിരിമുറുക്കങ്ങൾ തുടങ്ങിയ പ്രശ്നനങ്ങളെ ഫലപ്രദമായി പരിഹരിക്കാൻ യോഗയ്ക്കാകുമെന്നും ശ്രീ നായിഡു കൂട്ടിച്ചേർത്തു.

യോഗ വിദഗ്ദ്ധർക്കായുള്ള വോളന്ററി സെർട്ടിഫികേഷൻ പദ്ധതി നടപ്പാക്കിയ കേന്ദ്രസർക്കാരിനെ അദ്ദേഹം അഭിനന്ദിച്ചു. ഇതിലൂടെ അംഗീകാരമുള്ള യോഗ പരിശീലകരുടെ എണ്ണത്തിൽ വർദ്ധന ഉണ്ടാകുമെന്നും, അതുവഴി യോഗ അഭ്യസിക്കുന്നവരുടെ എണ്ണം കൂടുമെന്നും രാജ്യത്ത് യോഗയ്ക് കൂടുതൽ പ്രചാരം ലഭിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ആഗോളതലത്തിൽ, ആരോഗ്യസംരക്ഷണത്തിനുള്ള പ്രധാന മുന്നേറ്റമായി യോഗ മാറിക്കഴിഞ്ഞതായി വിലയിരുത്തിയ ഉപരാഷ്ട്രപതി, അതിനെ സജീവമായി നിലനിർത്തേണ്ട ചുമതല നമുക്കോരോരുത്തർക്കും ഉണ്ടെന്നും ഓർമ്മിപ്പിച്ചു.

ബന്ധപ്പെട്ട രേഖ: https://pib.gov.in/PressReleasePage.aspx?PRID=1633100


Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →