
റിപ്പോര്‍ട്ട്
ന്യൂഡൽഹി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സംഘടിപ്പിച്ചു വരുന്ന ഓൺലൈൻ പഠന ക്ളാസുകളിൽ യോഗ കൂടി ഉൾപ്പെടുത്തണമെന്ന് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ഉപരാഷ്ട്രപതി ശ്രീഎം. വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. മനുഷ്യശരീരത്തിന്റെ പ്രതിരോധശക്തി വർധിപ്പിക്കാനുള്ള ഉത്തമമാർഗങ്ങ ളിലൊന്നാണ് യോഗ. അന്താരാഷ്ട്രയോഗ ദിനത്തിന്റെ ഭാഗമായി, യോഗയും ധ്യാനവും എന്നവിഷയത്തിൽ SPIC MACAY സംഘടിപ്പിച്ച ഡിജിറ്റൽ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ലോകത്തിനു നൽകിയ അമൂല്യ സമ്മാനമായ യോഗ, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു ജീവിതങ്ങളെ വിജയകരമായി പരിവർത്തനപ്പെടുത്തുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. വളരെ ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾക്ക് യോഗ പരിചയപ്പെടുത്തണമെന്ന് ഉപരാഷ്ട്രപതി ഓർമ്മിപ്പിച്ചു. ‘UNICEF കിഡ് പവർ ' പരിപാടിയിൽ, കുട്ടികൾക്കായി 13 യോഗാമുറകളും അഭ്യാസങ്ങളും ഉൾപ്പെടുത്തിയതിൽ ശ്രീ നായിഡു സന്തുഷ്ടി പ്രക ടിപ്പിച്ചു. കോവിഡ് മഹാമാരി ജനങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യാവസ്ഥയിൽ സൃഷ്ഠിക്കുന്ന പ്രത്യാഘാതങ്ങളെപ്പറ്റി സംസാരിക്കവെ, ലോകം വലിയൊരു വെല്ലുവിളിയിലൂടെയാണ് കടന്നുപോകുന്നതെന്നും, എന്നാൽ നമുക്കുമേൽ ആധിപത്യം ഉറപ്പിക്കാൻ ഈ മഹാമാരിയെ അനുവദിക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു....
