ന്യൂഡൽഹി: ജൂൺ അവസാനത്തോടെ നാലു ലക്ഷത്തിലേക്ക് ഉയർന്ന ഇന്ത്യയിലെ കോവിഡ് കേസുകൾ ജൂലൈയോടെ ആറു ലക്ഷത്തിലേക്ക് ഉയരുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അമേരിക്കയിലെ മിക്സി ഗൺ സർവ്വകലാശാലയിൽ ഇന്ത്യൻ വംശജനായ യാൻസ് ബ്രമർ മുഖർജിയുടെ നേതൃത്വത്തിലാണ് പഠനം നടക്കുന്നത്. കൃത്യമായ പ്ലാനിങ്ങും തുടർനടപടികളും പാളിപ്പോയതാണ് ഇന്ത്യയ്ക്ക് വീഴ്ചവരാൻ കാരണം എന്ന് പഠനം വിലയിരുത്തുന്നു. പ്രസ്തുത സർവകലാശാലയിലെ ബയോ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിലെ പ്രൊഫസറാണ് ഇദ്ദേഹം. കൂടുതൽ ദ്രുത പരിശോധന സംവിധാനങ്ങൾ ഇന്ത്യയിൽ ആവശ്യമാണെന്നും പഠനം സൂചിപ്പിക്കുന്നു.
ഇന്ത്യയിലെ കോവിഡ് കേസുകൾ ജൂലൈയോടെ 6 ലക്ഷം കടക്കുമെന്ന് പഠനം
