വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് അനുശോചന മറിയിച്ച് അമേരിക്ക

ചൈനീസ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് അനുശോചനമറിയിച്ച് അമേരിക്ക. ഇന്ത്യ-ചൈന നിയന്ത്രണ രേഖയിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും പ്രശ്നം സമാധാനപരമായി പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും യുഎസ് വ്യക്തമാക്കി. രാജ്യത്തിനായി ജീവന്‍ ത്യജിച്ച ഇന്ത്യന്‍ സൈനികരെയും അവരുടെ കുടുംബത്തെയും ഞങ്ങള്‍ ഓര്‍മിക്കുന്നു. കുടുംബങ്ങളുടെ ദു:ഖത്തില്‍ പങ്ക് ചേരുന്നു എന്നുമാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇന്നലെ (19-06-20) കുറിച്ചത്.

ഗാല്‍വാനില്‍ ജീവന്‍ നഷ്ടപ്പെട്ട സൈനികരുടെ കുടുംബങ്ങള്‍ക്ക് ഇന്ത്യയിലെ യുഎസ് മിഷന്‍ ഞങ്ങളുടെ അനുശോചനം അറിയിക്കുന്നു. അവരുടെ ശൗര്യവും ധീരതയും മറക്കാനാവില്ലെന്നാണ് ഇന്ത്യയിലെ യുഎസ് അംബാ സഡര്‍ കെന്നത്ത് ജസ്റ്റര്‍ ട്വീറ്റ് ചെയ്തത്.

20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് അറിഞ്ഞു. അവരുടെ കുടുംബത്തെ അനുശോചനമറിയിക്കുന്നുവെന്ന് യുഎസ് വക്താവും അറിയിച്ചു.

പ്രശ്നം രമ്യമായി പരിഹരിക്കാന്‍ ഇന്ത്യയും ചൈനയും ആഗ്രഹം പ്രകടി പ്പിച്ചിട്ടുണ്ട്. പ്രശ്നം സമാധാനപരമായി പരിഹരിക്കാന്‍ യുഎസ് സഹായിക്കു മെന്നും വക്താവ് വ്യക്തമാക്കി. ജൂണ്‍ രണ്ടിന് നടത്തിയ ഫോണ്‍ സംഭാഷണ ത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് അതിര്‍ത്തിയിലെ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നുവെന്നും അമേരിക്കന്‍ വക്താവ് പറഞ്ഞു. ഗാല്‍വാന്‍ മേഖലയില്‍ ചൈനീസ് സൈന്യവുമായി നടന്ന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →