ആലപ്പുഴ ജില്ലയില്‍ ഓണ്‍ലൈന്‍ പഠനത്തിന് 100 ടി.വികള്‍ നല്‍കുന്ന പദ്ധതി മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ : ജില്ലാവ്യവസായ കേന്ദ്രവും കേരള ചെറുകിട വ്യവസായ അസോസിയേഷനും ചേര്‍ന്ന് നടപ്പാക്കുന്ന ഓണ്‍ലൈന്‍ പഠന സഹായ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഓണ്‍ലൈന്‍ പഠന സൗകര്യ മില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് 100 ടി.വികളാണ് വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു.

സംസ്ഥാനത്ത് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത ഒരു കുട്ടി പോലും ഉണ്ടാകാന്‍ പാടില്ല എന്ന കാഴ്ച പ്പാടാണ് സര്‍ക്കാരിനുള്ളത്. ഇത്തരം പഠന സൗകര്യം ഒരുക്കി നല്‍കുന്നതിലൂടെ ആ ലക്ഷ്യം പ്രാവര്‍ത്തികമാകുമെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ വകുപ്പും വ്യവസായ വകുപ്പും ശാസ്ത്രീയമായി പ്രവര്‍ത്തിക്കുന്ന തിലൂടെയാണ് ഇത്തരത്തിലുള്ള മികച്ച പദ്ധതികള്‍ നടപ്പാക്കുന്നത്. അമ്പലപ്പുഴ താലൂക്കില്‍ ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികള്‍ ഇനിയും ബാക്കിയുണ്ടെങ്കില്‍ എം.എല്‍.എ ഫണ്ട് വിനിയോഗിച്ചു സൗകര്യങ്ങള്‍ ഒരുക്കി നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ജില്ലയില്‍ അരൂര്‍ മുതല്‍ കായംകുളം വരെയുള്ള തിരഞ്ഞെടുത്ത സ്‌കൂളുകളിലെ കുട്ടികള്‍ക്കാണ് ടി.വി നല്‍കുന്നത്. അമ്പലപ്പുഴ മണ്ഡലത്തില്‍ മാത്രം 20 കുട്ടികള്‍ ക്കാണ് ടി.വി നല്‍കുന്നത്.

വാടയ്ക്കല്‍ വ്യവസായ എസ്റ്റേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എം.വി. ലൗലി അധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.ഐ.എ ജില്ലാ പ്രസിഡന്റ് വി.കെ. ഹരിലാല്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ധന്യ ആര്‍. കുമാര്‍, കെ.എസ്.എസ്.ഐ.എ വാടക്കല്‍ യൂണിറ്റ് പ്രസിഡന്റ് തോമസ് കുട്ടി പൂണിയില്‍ എന്നിവര്‍ സംസാരിച്ചു .

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5396/t.v.sets-for-students.html






Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →