റീ ബില്‍ഡ് പുത്തുമല: ഹര്‍ഷം പദ്ധതിയുടെ തറക്കല്ലിടല്‍ നാളെ (19-06-2020)

വയനാട്:  റീ ബില്‍ഡ് പുത്തുമലയുടെ ആദ്യ പ്രോജക്ടായ ഹര്‍ഷം പദ്ധതിയ്ക്ക് കീഴില്‍ നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് നാളെ (ജൂണ്‍ 20) തറക്കല്ലിടും. പുത്തുമല പ്രളയബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി  കണ്ടെത്തിയ കോട്ടപ്പടി വില്ലേജിലെ പൂത്തകൊല്ലി എസ്റ്റേറ്റിലാണ് തറക്കല്ലിടല്‍ ചടങ്ങുകള്‍ നടക്കുക. രാവിലെ 11 ന്  തൊഴില്‍, എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ തറക്കല്ലിടല്‍ കര്‍മ്മം  നിര്‍വ്വഹിക്കും.

പ്രളയബാധിതര്‍ക്കായി 58 വീടുകളാണ് ആദ്യ ഘട്ടത്തില്‍ നിര്‍മ്മിക്കുക. ഇതില്‍ 52 പ്ലോട്ടുകള്‍ക്ക് നറുക്കെടുപ്പിലൂടെ അവകാശികളെ കണ്ടെത്തിയിട്ടുണ്ട്. എഞ്ചിനിയേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ചാപ്റ്ററാണ് വീടുകളുടെ രൂപരേഖ തയ്യാറാക്കിയത്.  സംസ്ഥാന സര്‍ക്കാര്‍ വീടുകള്‍ നിര്‍മ്മിക്കാനായി 4 ലക്ഷം രൂപ വീതം നല്‍കും. 58 വീടുകളും സന്നദ്ധ സംഘടനകളുടെ സഹകരണ ത്തോടെയാണ് പൂര്‍ത്തീകരിക്കുക. സി.കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന സ്പോണ്‍സര്‍മാരുടെ യോഗത്തില്‍  വീടുകള്‍ പൂര്‍ത്തീകരിക്കാനുളള തുക നല്‍കാമെന്ന് സന്നദ്ധ സംഘടനാ പ്രതിനിധികള്‍ ഉറപ്പ് നല്‍കി.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5370/Rebuild-Puthumala.html


Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →