ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രികള്‍ കൊവിഡ് ചികില്‍സാ ചെലവില്‍ മാറ്റം വരുത്തി. അമിത് ഷാ നിരര്‍ദേശ പ്രകാരം രൂപികരിച്ച വി കെ പോള്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ക്കനുസരിച്ചാണ് കൊവിഡ് രോഗികളുടെ ചികില്‍സാ ചെലവ് നിശ്ചയിച്ചിരിക്കുന്നത്. ഐസൊലേഷന്‍ കിടക്കകള്‍ക്ക് ദിനംപ്രതി 8,000-10,000 രൂപ, വെന്റിലേറ്ററുകളില്ലാതെ ഐസിയു 15,000 രൂപ, വെന്റിലേറ്ററുകളോടെ ഐസിയു 15,000- 18,000 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്കുകള്‍.
നേരത്തെ ആശുപത്രികള്‍ ഇതേ സൗകര്യങ്ങള്‍ക്ക് വളരെ ഉയര്‍ന്ന നിരക്കാണ് ചുമത്തിയിരുന്നത്. സാധാരണ ഡല്‍ഹിക്കാര്‍ക്ക് ചെലവ് കുറഞ്ഞ കൊവിഡ് ചികില്‍സ നല്‍കുന്നതിന്റെ ഭാഗമായാണ് സ്വകാര്യ ആശുപത്രികളിലെ ഐസൊലേഷന്‍, ഐസിയു വെന്റിലേറ്റര്‍ സഹിതവും വെന്റിലേറ്റര്‍ ഒഴിവാക്കിയും ഉള്ള വാടക നിരക്ക് നിശ്ചയിക്കാന്‍ നീതി ആയോഗ് അംഗത്തിന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിച്ചത്”- ആഭ്യന്തര മന്ത്രാലയത്തിന്റെ ട്വീറ്റില്‍ പറയുന്നു.
ഐസൊലേഷന്‍ വാര്‍ഡില്‍ കിടക്ക ഒന്നിന് 24,000-25,000, ഐസിയു വെന്റിലേറ്ററില്ലാതെ 34,000-43,000, വെന്റിലേറ്റര്‍ സഹിതം 44,000-54,000 എന്നിങ്ങനെയായിരുന്നു നേരത്തെ നിരക്കുകള്‍. ഇതില്‍ പിപിഇ കിറ്റുകളുടെ ചെലവുകള്‍ ഉള്‍പ്പെട്ടിരുന്നില്ല. കൊവിഡ് പരിശോധന ഇരട്ടിപ്പിക്കാനും ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ജൂണ്‍ 15-17 തിയ്യതികളിള്‍ 27,263 സാംപിളുകളാണ് കൊവിഡ് ടെസ്റ്റിന് അയച്ചിരുന്നത്. നേരത്തെ ഇത് ദിനംപ്രതി 4,000-5,000 മാത്രമായിരുന്നു.