വൈദ്യുതി ബില്ലിൽ 200 കോടി രൂപയുടെ ഇളവുകൾ

തിരുവനന്തപുരം: വൈദ്യുതി ബില്ലിൽ 200 കോടി രൂപയുടെ ഇളവുകൾ. 40 യൂണിറ്റുവരെ ഉപയോഗിക്കുന്ന 500 വാട്ടില്‍ താഴെ കണക്ടഡ് ലോഡ് ഉള്ളവര്‍ക്ക് നിലവില്‍ വൈദ്യുതി സൗജന്യമാണ്. ഈ വിഭാഗത്തിന് ഇപ്പോള്‍ ഉപയോഗിച്ച വൈദ്യുതിയുടെ അളവ് കണക്കിലെടുക്കാതെ തന്നെ സൗജന്യം അനുവദിക്കുന്നതാണ്.

പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 1000 വാട്ടില്‍ താഴെ കണക്ടഡ് ലോഡ് ഉള്ളവര്‍ക്ക് നിലവില്‍ യൂണിറ്റിന് 1.50 രൂപയാണ് നിരക്ക്. ഈ വിഭാഗത്തില്‍ പെട്ട ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഉണ്ടായ ഉപഭോഗം എത്ര യൂണിറ്റായാലും 1.50 രൂപ എന്ന നിരക്കില്‍ത്തന്നെ ബില്ല് കണക്കാക്കും.

പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് അവര്‍ക്ക് ഇത്തവണ അധിക ഉപഭോഗം മൂലം ഉണ്ടായിട്ടുള്ള ബില്‍ തുകയുടെ വര്‍ദ്ധനവിന്റെ പകുതി സബ്സിഡി അനുവദിക്കും.

പ്രതിമാസം 100 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് അവര്‍ക്ക് ഇത്തവണ അധിക ഉപഭോഗം മൂലം ഉണ്ടായിട്ടുള്ള ബില്‍ തുകയുടെ വര്‍ദ്ധനവിന്റെ 30% സബ്സിഡി അനുവദിക്കും.

പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് അവര്‍ക്ക് ഇത്തവണ അധിക ഉപഭോഗം മൂലം ഉണ്ടായിട്ടുള്ള ബില്‍ തുകയുടെ വര്‍ദ്ധനവിന്റെ 25% സബ്സിഡി അനുവദിക്കും.

പ്രതിമാസം 150 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന മുഴുവന്‍ ഉപഭോക്താക്കള്‍ക്കും അവര്‍ക്ക് ഇത്തവണ അധിക ഉപഭോഗം മൂലം ഉണ്ടായിട്ടുള്ള ബില്‍ തുകയുടെ വര്‍ദ്ധനവിന്റെ 20% സബ്സിഡി അനുവദിക്കും.

ലോക്ക്ഡൗണ്‍ കാലയളവിലെ വൈദ്യുതി ബില്‍ തുക അടക്കാന്‍ 3 തവണകള്‍ അനുവദിച്ചിരുന്നു. തവണകള്‍ കൂട്ടി നല്‍കണം എന്ന ആവശ്യം കണക്കിലെടുത്ത് 5 തവണകള്‍ വരെ അനുവദിക്കും.

ഈ നടപടികളുടെ ഭാഗമായി വൈദ്യുതി ബോര്‍ഡിന് 200കോടിയോളം രൂപയുടെ അധിക ബാദ്ധ്യത ഉണ്ടാകുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5356/Concessions-on-electricity-bill.html






Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →