കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിലെ സീനിയർ ടിക്കറ്റ് ക്ലർക്ക് ആണ് അരുൺ. നേരിട്ടും സാമൂഹ്യ മാധ്യമങ്ങൾ വഴിയും ധാരാളം യുവതികളുമായി പരിചയം ഉണ്ട്. അതിൽ ഭർത്താവിന്റെ സ്നേഹം അനുഭവിക്കാത്ത സ്വത്തുക്കൾ ഉള്ള വീട്ടിലെ യുവതികളാണ് ഇയാളുടെ ലക്ഷ്യം. സ്നേഹം നടിച്ചും പ്രലോഭിപ്പിച്ചും തട്ടി എടുത്തിട്ടുള്ളത് ലക്ഷക്കണക്കിന് രൂപയും കിലോക്കണക്കിന് സ്വർണ്ണവും. ഇനി പ്രലോഭനങ്ങളിൽ വീണില്ലായെങ്കിൽ ബ്ലാക്ക് മെയിൽ ചെയ്തും ലക്ഷ്യം സാധിച്ചിട്ടുണ്ട്. ഇതിൽ സ്വന്തം ഭാര്യയുടെ അയൽവാസി മുതൽ ഒട്ടനവധി വീട്ടമ്മമാർ വരെയുണ്ട്. ഫേസ്ബുക്ക് വഴിയാണ് ഭാര്യയുടെ അയൽവാസിയെ പരിചയപ്പെടുന്നത്. ഇവരിൽ നിന്നു മാത്രം മൂന്നു ലക്ഷം രൂപയും ലക്ഷങ്ങൾ വിലമതിക്കുന്ന ആഭരണങ്ങളും കൈക്കലാക്കി. ഓൺലൈൻ സംവിധാനങ്ങളെല്ലാം ഉണ്ടെങ്കിലും നേരിട്ട് സ്റ്റേഷനിൽ പോയി ടിക്കറ്റ് ബുക്ക് ചെയ്യുന്നവരും കുറവല്ല. അങ്ങനെയുള്ള യുവതികളെയും ഇയാൾ ലക്ഷ്യം വെച്ചിട്ടുണ്ട്. തിരുവനന്തപുരം ആനാട് സ്വദേശിയായ അരുൺ(33) കഴിഞ്ഞ ദിവസമാണ് പോലീസ് പിടിയിലായത്.
സ്നേഹം കിട്ടാത്ത ഭാര്യമാരെ പ്രലോഭിപ്പിച്ചു തന്റെ വലയിലാക്കി സ്വത്ത് കൈക്കലാക്കുന്ന വിരുതൻ, അവസാനം പോലീസ് വലയിൽ
