ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ട് 200,000 ഡോളറിന്റെ സ്വര്‍ണ കട്ടികള്‍, ഉടമസ്ഥനെ തേടി സ്വീസ് പോലിസ്

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം സ്വിസ് യാത്രാ ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ 200,000 ഡോളര്‍ വിലമതിക്കുന്ന സ്വര്‍ണ്ണ ബാറുകളുടെ ഉടമസ്ഥാവകാശം കണ്ടെത്താനാവാതെ അധികൃതര്‍. ഇപ്പോഴും ആരാണ് ഇത്ര സ്വര്‍ണ്ണവുമായി യാത്ര ചെയ്തതെന്ന് അന്വേഷിക്കുകയാണ് സ്വീസ് പോലിസ്.

കഴിഞ്ഞ ഒക്ടോബറില്‍ ലൂസെര്‍നിലേക്ക് പോകുന്ന ട്രെയിനില്‍ നിന്നാണ് ഇത് കണ്ടെത്തിയത്. 3.45 കിലോഗ്രാം ഭാരം വരുന്ന സ്വര്‍ണ കട്ടിയാണിത്. ഇതിനൊപ്പം യുദ്ധവും സമാധാവും പുസ്തകത്തിന്റെ പകര്‍പ്പുകളുമുണ്ടായിരുന്നു. ജൂണ്‍ 2ന് സ്വീസ് അധികൃതര്‍ പുറത്തിറക്കിയ നോട്ടിസിലാണ് ഈ വിവരങ്ങളുള്ളത്.

മറന്നുപോയ സ്വര്‍ണ്ണ ബാറുകള്‍ കന്റോണിന്റെ പ്രോസിക്യൂട്ടര്‍ ഓഫീസിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇതിന്റെ ഉടമസ്ഥാവകാശം തെളിയിക്കാന്‍ ഉടമയ്ക്ക് അഞ്ച് വര്‍ഷം വരെ സമയം നല്‍കി കൊണ്ടുള്ള നോട്ടിസും പോലിസ് പുറത്തിറക്കിയിട്ടുണ്ട്. ഇതുവരെ ആരും അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും പ്രോസിക്യൂട്ടര്‍ ഓഫീസ് വക്താവ് പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →