ഇനി മുഖത്തണിയാം കൊറോണയെ തുരുത്തുന്ന മാസ്‌ക്, കണ്ടെത്തലുമായി ഇസ്രേയേല്‍ ഗവേഷകര്‍

ന്യൂഡല്‍ഹി: കൊറോണ വൈറസിനെ ചെറുക്കുന്നതില്‍ മാസ്‌ക് ധരിക്കുന്നത് വലിയൊരു അളവു വരെ സഹായിച്ചിട്ടുണ്ടെന്ന് പഠനങ്ങള്‍ പറയുന്നത്. മാസ്‌ക് ധരിച്ചതു മൂലം പതിനായിരക്കണക്കിനുപേര്‍ക്ക് മഹാമാരിയില്‍നിന്നു രക്ഷപ്പെടാനുമായിട്ടുണ്ട്. പലതരം മാസ്‌കുകള്‍ വിപണി കീഴടക്കി തുടങ്ങിയിട്ടുമുണ്ട്. അപ്പോഴാണ് പ്രതീക്ഷ നല്‍കുന്ന ഒരു മാസ്‌ക് കണ്ടെത്തലുമായി ഇസ്രേയേല്‍ ഗവേഷകര്‍ വന്നിരിക്കുന്നത്.

മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ ഉപയോഗിച്ച് അരമണിക്കൂര്‍ ചാര്‍ജിലിട്ട് കോറോണയെ ഇല്ലാതാക്കുന്ന പുനരുപയോഗിക്കാവുന്ന മാസ്‌കാണിത്.
ഈ മാസ്‌കില്‍ ഒരു യുഎസ്ബി പോര്‍ട്ട് ഉണ്ടാകും. ഈ പോര്‍ട്ട് ഉപയോഗിച്ച് മാസ്‌ക് ചാര്‍ജ് ചെയ്യണം. ചാര്‍ജ് ചെയ്യുമ്പോള്‍ മാസ്‌കിനുള്ളിലെ പാളി ചൂടാകും. 70 ഡിഗ്രി സെല്‍ഷ്യസ് ചൂട് വരുന്നതോട് അത് വൈറസിനെ നശിപ്പിക്കുമെന്നാണ് ഗവേഷകരുടെ വാദം. മാസ്‌ക് പ്ലഗ് ചെയ്ത് ചാര്‍ജിലിടുമ്പോള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ യയില്‍ ഐന്‍ – ഐലി പറഞ്ഞു.

ഹൈഫയിലെ ടെക്നിയന്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ച് വൃത്തിയാക്കാവന്ന മാസ്‌ക് കണ്ടെത്തിയത്.
ഇന്നലെ(17-06-20)യാണ് പുതിയ കണ്ടെത്തല്‍ ലോകം അറിയുന്നത്.

മാസ്‌ക് ഒരു ഡോളര്‍ വിലയ്ക്കായിരിക്കും വില്‍ക്കാനായിരിക്കും സാധ്യത.മാര്‍ച്ച് അവസാനത്തോടെ ഈ മാസ്‌കിന്റെ പേറ്റന്റിനായി യുഎസില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. സ്വകാര്യമേഖലയുമായി ചേര്‍ന്ന് വാണിജ്യതലത്തില്‍ മാസ്‌ക് ഉല്‍പ്പാദനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →