കണ്ണൂർ : കണ്ണൂരിലെ 14 വയസ്സുകാരന് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ വന്നത് കാരണം കണ്ണൂർ കോർപ്പറേഷൻ കീഴിൽ എല്ലാ വാർഡുകളും കണ്ടൈൻമെന്റ് സോണാക്കി. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഉറവിടം കണ്ടെത്താൻ ആകാത്തത് ആശങ്കാജനകമാണെന്നും കടകളോ ഓഫീസുകളോ തുറന്നാൽ കർശന നടപടി ഉണ്ടാകുമെന്നും കലക്ടർ പറഞ്ഞു. കഴിഞ്ഞദിവസം കണ്ണൂർ ഡിപ്പോയിലെ കെഎസ്ആർടിസി ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചതോടെ അവിടുത്തെ ജീവനക്കാരായ 40 പേരും ക്വാറന്റൈനിലാണ്.
സംസ്ഥാനത്ത് ഇന്ന് 75 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്, വിദേശത്തുനിന്ന് വന്ന അമ്പത്തി മൂന്ന് പേർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്ന 19 പേർക്കും മൂന്നുപേർക്ക് സമ്പർക്കം മൂലവും ആണ് രോഗം ബാധിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചത് 2697 പേർക്കാണ്. 1351 പേർ ചികിത്സയിൽ ഉണ്ട് . 1,25,307 പേരാണ് നിരീക്ഷണത്തിലുള്ളത്. ബുധനാഴ്ച 16 7 20-ന് മാത്രം 203 പേരാണ് ആശുപത്രിയിലായത് . 1,22,466 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 3019 പേരുടെ ഫലം വരാനുണ്ട്. സെൻറിനൽ സർവ്വേ ലെൻസ് ഭാഗമായി ശേഖരിച്ച 33,559 സാമ്പിളുകളിൽ 32,300 എണ്ണം നെഗറ്റീവ് ആയി.

