പെൻഷൻ പ്രായം 58 ആക്കി ഉയർത്തിയും പ്രവർത്തന ദിവസങ്ങൾ അഞ്ചാക്കി മാറ്റിയുമുള്ള സർവീസ് പരിഷ്കരണത്തിന് ശുപാർശ

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻ പ്രായം 58 വയസാക്കി ഉയർത്തി ചെലവുചുരുക്കുവാനുള്ള നിർദ്ദേശം സംബന്ധിച്ച് രൂപീകരിച്ച സമിതി സർക്കാരിന് ശുപാർശ നൽകി

പ്രവൃത്തി ദിവസം ആഴ്ചയിൽ അഞ്ച് ആക്കുവാനും നിര്‍ ദേശമുണ്ട്. ഒരു വർഷ ത്തേക്ക് പുതിയ തസ്തികകൾ സൃഷ്ടിക്കാൻ പാടില്ല എന്നും , സർക്കാർ എയ്ഡഡ് മേഖലകളിൽ രണ്ടു വർഷത്തേക്ക് അധ്യാപക തസ്തിക പാടില്ല എന്നും ചെലവു ചുരുക്കലിന്റെ ഭാഗമായ നിർദേശങ്ങളിൽ പറയുന്നുമുണ്ട്.

സെൻറർ ഫോർ ഡെവലപ്മെൻറ് സ്റ്റഡീസ് ഡയറക്ടർ പ്രൊഫസർ സുനിൽ മാണി അധ്യക്ഷനായ സമിതിയാണ് ഇതുസംബന്ധിച്ച നിർദേശങ്ങൾ അടങ്ങുന്ന ഇടക്കാല റിപ്പോർട്ട് നൽകിയത്. പെൻഷൻ പ്രായം 58 ആകുന്നതോടെ 5265 കോടി രൂപയുടെ ബാധ്യത ഉണ്ടാകുമെന്നാണ് സമിതി അഭിപ്രായപ്പെടുന്നത്. പ്രൊബേഷൻ പീരിഡിൽ 75 ശതമാനം ശമ്പളം നൽകാനാണ് മറ്റൊരു നിർദേശം. വിദേശപര്യടനം, മേളകൾ, പ്രദർശനങ്ങൾ, നിർമ്മാണങ്ങൾ, ഫർണിച്ചർ വാങ്ങൽ, വാഹനം വാങ്ങൽ, തസ്തിക കളുടെ പദവി ഉയർത്തൽ ഇവയെല്ലാം ഒരു വർഷത്തേക്ക് നിർത്തിവെക്കാൻ നിർദ്ദേശിക്കുന്നു.

മൂന്നു മുതൽ അഞ്ചുവരെ കിലോമീറ്റർ പരിധിയിൽ ഉള്ള വേണ്ടത്ര എണ്ണം കുട്ടികളില്ലാത്ത സ്കൂളുകളെ ലയിപ്പിക്കണം എന്നും ഇതിലൂടെ ഇല്ലാതാവുന്ന സ്കൂളുകളുടെ സ്ഥലവും സൗകര്യങ്ങളും പൊതു ആവശ്യത്തിന് വിനിയോഗി ക്കണമെന്നും ശുപാർശയുണ്ട്. എയ്ഡഡ് സ്കൂളുകളിലെ ലീവ് വേക്കൻസി സംവിധാനം അവസാനിപ്പിക്കണം. പുതിയ ഡിവിഷനുകൾ ഉണ്ടാക്കുന്നതും അനാവശ്യമായി അധ്യാപകരെ നിയമിക്കുന്നതും അവസാനി പ്പിക്കണം. ആഴ്ചയിൽ 16 മണിക്കൂർ ജോലി ഭാരം ഉണ്ടെങ്കിലേ പുതിയതായി ഒരു അധ്യാപക തസ്തിക കോളേജുകളിൽ പാടുള്ളൂ. ഇവയൊക്കെയാണ് സമിതിയുടെ മറ്റു പ്രധാന ശുപാർശകൾ .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →