പെരിന്തൽമണ്ണ : മാനസിക അസ്വാസ്ഥ്യം ഉള്ള യുവാവ് ചെയ്തതാണെങ്കിലും, ചെയ്ത കാര്യം നല്ലതായിരുന്നു. കൊറോണയെ തുടർന്ന് ഓട്ടം കുറഞ്ഞ പ്രതിസന്ധിയിലായ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ ബുദ്ധിമുട്ട് അകറ്റാൻ സൗജന്യമായി വിതരണം ചെയ്യുവാൻ ആയിരുന്നു ആഗ്രഹം. അദ്ദേഹം അത് ചെയ്തു. വളരെ അത്യാവശ്യത്തിന് വീട്ടിൽ വച്ചിരുന്ന ഒരു ലക്ഷം രൂപ എടുത്തുകൊണ്ടുവന്ന് പെട്രോൾ പമ്പിൽ സംഭാവന ചെയ്യുകയാണ് ഉണ്ടായത്. പെരിന്തൽമണ്ണ ടൗണിനു സമീപം താമസിക്കുന്ന യുവാവാണ് ഇങ്ങനെ ചെയ്തത്.
തിങ്കളാഴ്ച വൈകിട്ടാണ് ഒരു ബാലനുമായി ഇയാൾ ടൗണിലെ പെട്രോൾ പമ്പിൽ എത്തിയത്. ഉടമയെ സമീപിച്ച് ഒരു ലക്ഷം രൂപ മേശപ്പുറത്തുവച്ചു. ടൗണിലെ ഓട്ടോ ഡ്രൈവർമാർക്ക് ആവശ്യമുള്ളത്ര ഇന്ധനം ഈ പൈസ കൊണ്ട് സൗജന്യമായി നൽകുവാൻ അഭ്യർത്ഥിച്ചു. പലവിധത്തിലുള്ള ചാരിറ്റി പ്രവർത്തനങ്ങൾ കൊറോണ കാലത്ത് അരങ്ങേറുന്നുതുകൊണ്ട് ഇതും അത്തരത്തിലൊന്ന് ആയിരിക്കുമെന്നാണ് ആണ് പമ്പ് ഉടമ കരുതിയത്. മാത്രമല്ല ഇത്തരം ഒരു ചാരിറ്റിക്ക് മതിയായ കാരണവുമുണ്ട്. ഓട്ടോറിക്ഷ ഡ്രൈവർമാർ വലിയ പ്രതിസന്ധികളിൽ ആണ്. എന്നിട്ടും അവർ പലരെയും സഹായിക്കുന്നുമുണ്ട്. ആ സ്ഥിതിയിൽ ഒരാൾ ഒരാൾ കുറച്ച് ഇന്ധനം സൗജന്യമായി ഒരു പട്ടണത്തിലെ മുഴുവൻ ഓട്ടോറിക്ഷ ഡ്രൈവർമാർക്കും നൽകുന്നത് നല്ല കാര്യം തന്നെ എന്ന് പമ്പ് ഉടമയും വിചാരിച്ചു. പണം വാങ്ങി പട്ടണത്തിലെ ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ കൂട്ടായ്മ യെ വിവരമറിയിച്ചു. യൂണിയനുകളും മറ്റും അവരുടെ ഗ്രൂപ്പുകളിൽ വിവരം നൽകി. സൗജന്യ ഇന്ധനം എന്ന് കേട്ട് പമ്പിന് മുമ്പിൽ കണക്കിന് ഓട്ടോറിക്ഷകൾ എത്തി.
ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ 37,000 രൂപയുടെ ഇന്ധനം യുവാവ് കൊടുത്ത പണം നിന്ന് സൗജന്യമായി നൽകി. വീട്ടിൽ മടങ്ങിയെത്തിയ ബാലൻ യുവാവ് ഒരു ലക്ഷം രൂപ കൊടുത്ത കാര്യം കുടുംബാംഗങ്ങളോട് പറഞ്ഞു. വീട്ടുകാർ ഉടമയെ പെട്രോൾപമ്പിൽ എത്തി. യുവാവിനെ മാനസികാസ്വാസ്ഥ്യമുള്ള കാര്യം ധരിപ്പിച്ചു. അതോടെ പുതിയ സന്ദേശം ഓട്ടോറിക്ഷ ഡ്രൈവർമാരുടെ ഫോണുകളിൽ എത്തി. സൗജന്യമായി കൈപ്പറ്റിയ ഇന്ധനത്തിന് പണമടയ്ക്കാനുള്ള ക്യൂവാണ് ഇപ്പോൾ പെട്രോൾ പമ്പിൽ. സൗജന്യമായി വിതരണത്തിൻറെ പണം തിരികെ വാങ്ങി നൽകുവാൻ ശ്രമിച്ചുവരികയാണ് പെട്രോൾ പമ്പ് ഉടമ.

