കോഴിക്കോട്: ഏതു വെല്ലുവിളികളേയും കേരളം അതിജീവിക്കുമെന്ന് ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രന്‍. കോവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ ചേളന്നൂര്‍ ബിആര്‍സി തല പ്രഖ്യാപനം അണ്ടിക്കോട് ടി. എം. രവീന്ദ്രന്‍ മെമ്മോറിയല്‍ വായനശാലയില്‍ നടത്തുകയായിരുന്നു മന്ത്രി. മാതൃകാപരമായാണ് എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകള്‍ കേരളത്തില്‍ നടത്തിയത്. ഒരു വിദ്യാര്‍ത്ഥിക്ക് പോലും ഓണ്‍ലൈനിലൂടെ ലഭിക്കുന്ന ക്ലാസുകള്‍ നഷ്ട്ടമാവരുതെന്നും മന്ത്രി പറഞ്ഞു. 33 ഓണ്‍ലൈന്‍ പഠന കേന്ദ്രങ്ങള്‍ ആണ് ചേളന്നൂര്‍ ബിആര്‍സിക്ക് കീഴിലുള്ളത്.
തലക്കളത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. പ്രകാശന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഗ്രന്ഥാലയത്തിന് നല്‍കിയ ടിവി ചേളന്നൂര്‍ ബി.പി.സി. പി. ടി. ഷാജി മാസ്റ്ററില്‍ നിന്നും വായനശാല ഭാരവാഹികള്‍ ഏറ്റുവാങ്ങി. വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ പ്രജാത, അനു ജോര്‍ജ്ജ് മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. വാര്‍ഡ് മെമ്പര്‍ ഷറീന കരീം സ്വാഗതവും പുരുഷു മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5251/Newstitleeng.html