കാസര്‍കോട് കേന്ദ്ര സര്‍വ കലാശാലയിലെ അധ്യാപകന്‍ ബൈക്കപകടത്തില്‍ മരിച്ചു

ന്യൂഡല്‍ഹി: കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലെ അധ്യാപകന്‍ ബൈക്കപകടത്തില്‍ മരിച്ചു. കന്നടവിഭാഗം ഗസ്റ്റ് ലക്ചറര്‍ തുംകൂര്‍ സ്വദേശി ഡോ. സ്വാമിന കൊദിഹള്ളി(35)യാണ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ഓടെ തുംകൂറിന് സമീപം രംഗപുര ചെക്ക്‌പോസ്റ്റിലാണ് അപകടമുണ്ടായത്. ഭാര്യാമാതാവായ രത്‌നമ്മയ്‌ക്കൊപ്പം ഒരു വിവാഹത്തില്‍ പങ്കെടുത്തശേഷം ബൈക്കില്‍ മടങ്ങിവരുമ്പോഴാണ് അപകടം.

റോഡ് മുറിച്ചുകടന്ന കാല്‍നട യാത്രികനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് ബൈക്ക് മറിയുകയായിരുന്നു. തെറിച്ചുവീണ സ്വാമിനയുടെ തല കല്ലിലിടിച്ചാണ് മരണം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ രത്‌നമ്മയെ ബംഗളൂരു നിംഹാന്‍സില്‍ പ്രവേശിപ്പിച്ചു. നരസിംഹമൂര്‍ത്തി- നരസമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സിദ്ധലിംഗമ്മ (അധ്യാപിക, ബെല്ലാരി).

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →