സുശാന്തിന്റെ മരണം : കുടുംബത്തിന്റെ ആരോപണത്തെ തുടർന്ന് കൂടുതൽ അന്വേഷണങ്ങൾക്ക് ഉത്തരവായി

മുംബൈ : സുശാന്ത് സിംഗിന്റെ മരണത്തിൽ കൊലപാതക ഗൂഡാലോചന ആരോപിച്ചു കുടുംബം. ഇതുമായി ബന്ധപെട്ടു സിനിമ പ്രവർത്തകരെ ചോദ്യം ചെയ്യുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. സുശാന്തിന്റെ സുഹൃത്തുക്കളായ റിയ ചക്രവർത്തിയെയും, മഹേഷ്‌ ഷെട്ടിയെയും ചോദ്യം ചെയ്യും. മരിക്കുന്നതിന്റെ തലേന്ന് സുശാന്ത് ഇവരെ വിളിച്ചിരുന്നതായി തെളിവ് ലഭിച്ചു. സുശാന്തിന്റെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കാൻ ധാരണയായി.

Read more…പ്രമുഖ ബോളിവുഡ് താരം സുശാന്ത് സിങ് രജപുത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

സുശാന്ത് സിംഗിന്റെ പോസ്റ്റ്‌ മോർട്ടം തൂങ്ങിയതിനെ തുടർന്നുണ്ടായ ശ്വാസ തടസ്സം മൂലമെന്ന് റിപ്പോർട്ട്‌. ഡോ. കെ എം കപൂർ മുൻസിപ്പൽ ആശുപത്രിയിൽ ആണ് പോസ്റ്റ്മോർട്ടം ചെയ്തത്. സുശാന്ത് സിംഗിന്റെ സഹോദരി ഭർത്താവ് ഒ പി. സിംഗ്, ഹരിയാന മുഖ്യമന്ത്രിയുടെ ഓഫീസിൽ ഡയറക്ടർ ജനറൽ പോസ്റ്റ്‌ലുള്ള ഉയർന്ന ഉദ്യോഗസ്ഥനാണ്.

Read more… ആരും അദ്ദേഹത്തോടൊപ്പം നിന്നില്ല, സുശാന്തിന്റെ മരണത്തിൽ; സപ്ന ഭവാനി

കുടുംബം കൊലപാതകം ആരോപിക്കുന്ന പശ്ചാത്തലത്തിൽ ആന്തരിക അവയവങ്ങൾ ഫോറൻസിക് ലബോറിട്ടറിയിലേക്കു അയക്കാൻ തീരുമാനമായി. മുംബൈ പവന്‍ഹംസ് ശ്മശാനത്തില്‍ വച്ച് ഇന്നു വവൈകീട്ട് സംസ്‌കരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →