കുമ്പളയില്‍ കാറപകടത്തില്‍ രണ്ടു പേര്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

കാസര്‍കോട്: കുമ്പളക്കടുത്ത് നായിക്കാപ്പില്‍ കാറപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. കുമ്പള ബദ്രിയ നഗര്‍ സ്വദേശി ഹുസൈഫ്, തളങ്കര സ്വദേശി മിദ്‌ലാജ് എന്നിവരാണു മരിച്ചത്. ഞായറാഴ്ച (14/06/2020)വൈകീട്ട് ആറര യോടെയാണ് ദുരന്തം ഉണ്ടായത്. നിയന്ത്രണംവിട്ട കാര്‍ മറിഞ്ഞാണ് അപകടം. അപകടസമയത്ത് മൂന്നുപേര്‍ കാറിലുണ്ടായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മൊഗ്രാല്‍ സ്വദേശിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →