അലിഗഡ്: പ്രതിരോധിക്കാൻ ലോകം മുഴുവൻ നെട്ടോട്ടമോടുമ്പോൾ അതിനു വേണ്ടുന്ന സാമഗ്രികൾ എല്ലാം ഒരൊറ്റ കുടക്കീഴിൽ ഒരുക്കി അലിഗഡിലെ സ്ഥാപനം. N95 മാസ്ക്, മൂന്നു ലയർ മാസ്ക്, സർജിക്കൽ മാസ്ക്, മുഖാവരണം, തെർമൽ സ്കാനർ, പി പി ഇ കിറ്റ്, സാനിറ്റൈസർ, അണുനാശിനി, വായു ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്നവ എല്ലാം തന്നെ ഇവിടെ ലഭ്യമാണ്. ‘ആൻറി കൊറോണ’ എന്നതുതന്നെയാണ് കടയുടെ പേരും മാറിയ കാലത്തെ ദുരിതങ്ങളെ അതിജീവിക്കാൻ പുതിയ വഴികൾ തേടുകയാണ് അനിൽ എന്ന് കടയുടമ.
ഇതിനുമുൻപ് ഇലക്ട്രോണിക് സംബന്ധമായ വസ്തുക്കൾ വിൽക്കുകയായിരുന്നു ഇയാൾ.
ലോക് ഡൗണിനെ തുടർന്ന് കട തുറക്കാൻ നിവൃത്തി ഇല്ലാതായതോടെ വേറെ മാർഗങ്ങൾ തേടി. അങ്ങിനെയാണ് കൊറോണയെ പ്രതിരോധിക്കാൻ ആവശ്യമായ സുരക്ഷാ സാമഗ്രികൾ എല്ലാം ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്ന ആശയം ഉയർന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാ സുരക്ഷാ സാമഗ്രികളുടെ ബ്രാൻഡുകളും ഇവിടെ ലഭ്യമാണ്.

സുരക്ഷാസാമഗ്രികളുടെ വില്‍പനയ്ക്കു പുറമെ സാനിറ്റൈസിംഗ് സേവനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കടയില്‍ കിട്ടുന്ന ഓര്‍ഡര്‍ അനുസരിച്ച് ഉപഭോക്താവിന്റെ വീടുകളും കാറുകളും ഓഫീസുകളും സാനിറ്റൈസ് ചെയ്തുകൊടുക്കാനായി സജ്ജമാക്കിയ ഒരു ടീം പ്രവര്‍ത്തകരുമുണ്ട്. 25000 രൂപ വരെ വിലയുള്ള ആന്റി കൊറോണ സാനിറ്റൈസിംഗ് ടണലും ഇവിടെ ലഭ്യമാണ്.

