മരിക്കാന്‍ പോവുകയാണെന്ന് സുഹൃത്തുക്കളെ അറിയിച്ചശേഷം മലയാളി യുവാവ് തീവണ്ടിക്കു മുന്നില്‍ ചാടി മരിച്ചു

ബംഗളൂരു: മരിക്കാന്‍ പോവുകയാണെന്ന് സുഹൃത്തുക്കളെ അറിയിച്ചശേഷം മലയാളി യുവാവ് തീവണ്ടിക്കു മുന്നില്‍ ചാടി മരിച്ചു. കോഴിക്കോട് മണ്ണൂര്‍ സ്വദേശി അജീഷ് കെ വിജയന്‍ (30) ആണ് മരിച്ചത്. ബംഗളൂരുവില്‍ ഐടി ജീവനക്കാര നായിരുന്നു ഇദ്ദേഹം. മാരുതിനഗറിലാണ് അജീഷ് താമസിച്ചിരുന്നത്. ശനിയാഴ്ച പുലര്‍ച്ചെ താമസസ്ഥലത്തുനിന്ന് പുറത്തേക്കു പോയി. രാവിലെ ഒമ്പതുമണി ആയതോടെ മരിക്കാന്‍ പോവുകയാണെന്ന് ഫോണില്‍ അറിയിച്ചു.

സുഹൃത്തുക്കള്‍ തിരിച്ച് പലതവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഉടന്‍ മഡിവാള പോലീസില്‍ അവര്‍ വിവരമറിയിച്ചു. ഉച്ചകഴിഞ്ഞ് നാലുമണിയോടെ ഹൊറമാവ് റെയില്‍വേ പാലത്തിനടുത്തുനിന്ന് അജീഷിന്റെ മൃതദേഹം കണ്ടെത്തി. മേയ് 16 നാണ് അജീഷ് മാരുതിനഗറില്‍ താമസത്തിനെ ത്തിയത്. മരണകാരണം അറിവായിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →