വ്യാജമായ ഇത്തരം വാർത്തകൾ ദുരുദ്ദേശപരമെന്നും കേന്ദ്രമന്ത്രി.
താങ്ങുവില കുറയ്ക്കാൻ ഇടയുണ്ടെന്നു താൻ പറഞ്ഞുവെന്ന രീതിയിൽ ഒരു വിഭാഗം മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ കേന്ദ്ര ഉപരിതല ഗതാഗത -ദേശീയപാത & എം എസ് എം ഇ . മന്ത്രി ശ്രീ.നിതിൻ ഗഡ്കരി തള്ളി. വ്യാജമായ ഇത്തരം വാർത്തകൾ ദുരുദ്ദേശപരമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.രാജ്യത്തെ കർഷകർ ഉത്പാദിപ്പിക്കുന്ന നെല്ല്,/അരി,ഗോതമ്പ്, കരിമ്പ് എന്നിവയുടെ ബദൽ ഉപയോഗമാർഗങ്ങൾ അടക്കം, കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും എന്നും പിന്തുണ നല്കിയിട്ടേ ഉള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.താങ്ങുവില ( MSP ) വർധിപ്പിക്കുമെന്ന പ്രഖ്യാപനമുണ്ടായപ്പോൾ താൻ സന്നിഹിതനായിരുന്നുവെന്നും ശ്രീ.ഗഡ്കരി ഓർമ്മിപ്പിച്ചു.അതുകൊണ്ട് തന്നെ, MSP കുറയ്ക്കാനുള്ള നീക്കത്തിന് തന്റെ പിന്തുണയുണ്ടെന്ന വാദം അടിസ്ഥാനരഹിതമാണ്.
രാജ്യത്തെ കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പാക്കുക എന്നതിന് ഭാരതസർക്കാർ എന്നും പ്രഥമപരിഗണ നൽകിയിട്ടുണ്ടെന്നും,ഇതിന്റെ സത്ത ഉൾക്കൊണ്ടാണ് താങ്ങുവില വർദ്ധിപ്പിച്ചതെന്നും ശ്രീ.ഗഡ്കരി ചൂണ്ടിക്കാട്ടി.

