പത്തനംതിട്ട : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി സര്‍ക്കാര്‍ വൃദ്ധമന്ദിരത്തിലെ താമസക്കാരും ജീവനക്കാരും. ജില്ലയില്‍ സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വയലത്തല വൃദ്ധമന്ദിരത്തിലെ താമസക്കാരും ജീവനക്കാരും ചേര്‍ന്ന് സ്വരൂപിച്ച ഒരു ലക്ഷം രൂപയാണ് ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറിയത്.
സര്‍ക്കാര്‍ തങ്ങള്‍ക്കായി ചെയ്യുന്ന സേവനങ്ങള്‍ക്കും സഹായങ്ങള്‍ക്കും തങ്ങളാല്‍ കഴിയുന്ന വിധത്തില്‍ സര്‍ക്കാരിനെ സഹായിക്കാനാണ് ഇത്തരത്തില്‍ സംഭാവന നല്കിയതെന്ന് വൃദ്ധമന്ദിരത്തിലെ താമസക്കാര്‍ പറഞ്ഞു.വയലത്തല വൃദ്ധമന്ദിരത്തിന്റെ സൂപ്രണ്ടന്റും ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ഇന്‍-ചാര്‍ജുമായ ജാഫര്‍ഖാന്‍, മേട്രിന്‍ വിജി ജോര്‍ജ്, ഡോ.പാര്‍വതി, ജീവനക്കാരായ രജനി, മനോജ്, ദിവ്യാ, ഷിനോ, പ്രീത എന്നിവര്‍ ചേര്‍ന്നാണു സംഭാവന കൈമാറിയത്.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5153/Contribution-to-CMDRF.html

