തിരുവനന്ത്പുരം:കോവിഡ് ലോക്ഡൗണ്‍ കാലത്ത് പാലക്കാടു ജില്ലയില്‍ ദേശീയ തൊഴിലുറപ്പു പദ്ധതി പ്രകാരം ഇതുവരെ 6,51,701 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു. 66,495 കുടുംബങ്ങള്‍ക്കാണ് ഇക്കാലയളവില്‍ തൊഴില്‍ നല്‍കാനായത്. കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരുന്ന ദേശീയ തൊഴിലുറപ്പു പദ്ധതി ജോലികള്‍ ഏപ്രില്‍ 22-നാണ് പാലക്കാടു ജില്ലയില്‍ പുനരാരംഭിച്ചത്. ജല സംരക്ഷണം, മണ്ണു സംരക്ഷണം, തോടുകളുടേയും മറ്റും അറ്റകുറ്റപ്പണികള്‍ തുടങ്ങിയവയാണ് ദേശീയ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി പാലക്കാടു ജില്ലയില്‍ പ്രധാനമായി നടന്നു വരുന്നത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ജില്ലയില്‍ ജോലി പുരോഗമിക്കന്നത്.
ദേശീയ തൊഴിലുറപ്പു പദ്ധതി: ലോക്ഡൗണ്‍ കാലത്ത് പാലക്കാടു ജില്ലയില്‍ സൃഷ്ടിച്ചത് ആറര ലക്ഷം തൊഴില്‍ ദിനങ്ങള്‍
