യൂസഫ് റാസ ഗിലാനിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മകന്‍ കാസിം ഗിലാനിയാണ് ഇന്ന് (13-06-20) ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

സംഭവത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനേയും നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയേയും കാസിം കുറ്റപ്പെടുത്തി. ‘നിങ്ങള്‍ വിജയകരമായി എന്റെ പിതാവിന്റെ ജീവന്‍ അപകടത്തിലാക്കി. അദ്ദേഹത്തിന്റെ കൊവിഡ് പരിശോധന ഫലം പോസിറ്റീവാണ്’ എന്നാണ് കാസിം ഗിലാനി ട്വീറ്റ് ചെയ്തത്.

പ്രധാനമന്ത്രിയായിരിക്കെ നടത്തിയ വിദേശ യാത്രകളില്‍ ലഭിച്ച സമ്മാനങ്ങള്‍ ദുരുപയോഗം ചെയ്തെന്ന ആരോപണത്തില്‍ 67കാരനായ ഗിലാനിക്ക് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാകേണ്ടി വന്നിരുന്നു. അതേസമയം,പാക് മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

രാജ്യത്ത് 2,552 കൊവിഡ് മരണമുള്‍പ്പെടെ 1,32405 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 6,472 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →