സിസ്റ്റര്‍ ലൂസി കളപ്പുര മഠംവിട്ടു പോകണമെന്നും മഠത്തില്‍ താമസിക്കുന്നത് അനധികൃത മാണെന്നും എഫ്‌സിസി

കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുര മഠം വിട്ടു പോകണമെന്നും മഠത്തില്‍ താമസിക്കുന്നത് അനധികൃതമാണെന്നും എഫ്‌സിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അവര്‍ മഠത്തില്‍ അംഗമല്ലാത്തതിനാല്‍ കാരക്കാമല മഠത്തില്‍നിന്ന് താമസം മാറ്റുന്നതാണ് മാന്യത. മഠത്തില്‍ ജീവന്‍ സുരക്ഷിതമല്ലെങ്കില്‍ സുരക്ഷിത സ്ഥാനത്തേക്കു പോകാവുന്നതാണ്. വഞ്ചിസ്‌ക്വയര്‍ സമരത്തില്‍ പങ്കെടുത്ത തിനാലാണ് സിസ്റ്ററിന്റെ പേരില്‍ നടപടിയെടുത്തതെന്ന വാദം അടിസ്ഥാന രഹിതമാണ്.

അതേസമയം, മഠത്തില്‍നിന്ന് താന്‍ ഒരു കാരണവശാലും ഇറങ്ങുകയില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പ്രതികരിച്ചു. ജനാധിപത്യത്തിലും കോടതിയിലും വിശ്വാസമുണ്ട്. തന്നെ ഇല്ലാതാക്കാനുള്ള ആഹ്വാനമാണ് എഫ്‌സിസി കാരക്കാമല പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജ്യോതി മരിയയുടേതെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →