തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒരേ ദിവസം രണ്ടു തൂങ്ങി മരണം. അനേഷണത്തിന് ഉത്തരവിട്ടു.

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ കൊറോണ വാര്‍ഡില്‍ ഇന്നലെ ബുധനാഴ്ച (10/06/20) ന് രണ്ടു രോഗബാധിതര്‍ തൂങ്ങി മരിച്ചു. ആനാട് സ്വദേശി ഉണ്ണി രാവിലെ പതിനൊന്നരയോടെയാണ് തൂങ്ങി മരിച്ചത്. ഈ വാര്‍ത്തയുടെ ചൂട് ആറുന്നതിനു മുമ്പെ വൈകീട്ട് നെടുമങ്ങാട് സ്വദേശി മുരുകേശന്‍ തൂങ്ങി മരിച്ചു.

ബുധനാഴ്ച രാവിലെ അവശനിലയിലായ മുരുകേശനെ കൊറോണ സംശയിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോക്ക്ഡൗണ്‍ സമയത്ത് തമിഴ്‌നാട്ടിലേക്ക് പോയി അവിടെ നിന്ന് തിരിച്ചെത്തിയ ആളായിരുന്നു മുരുകേശന്‍. സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

മൂന്നു ദിവസം മുമ്പ് ടെസ്റ്റ് നെഗറ്റീവ് ആയെന്നറിഞ്ഞ് ആശുപത്രിയില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ആളാണ് ഉണ്ണി. ആശുപത്രി വസ്ത്രങ്ങളില്‍ തന്നെ കെ എസ് ആര്‍ ടി സി ബസില്‍ കയറി ആനാടിലേക്ക് പോകുന്ന വഴിയാണ് ഉണ്ണിയെ തിരിച്ചു കൊണ്ടു വന്നത്. ബുധനാഴ്ച രാവിലെ ഡിസ്ചാര്‍ജ് ലഭിച്ച് കുറിച്ച മരുന്ന് എടുക്കാന്‍ പോയ നഴ്‌സ് തിരിച്ചു വന്നപ്പോഴാണ് ഉണ്ണി തൂങ്ങി നില്‍ക്കുന്നത് കണ്ടത്.

രോഗി രക്ഷപ്പെടാന്‍ ശ്രമിച്ചതും അതിനു ശേഷമുണ്ടായ രണ്ടു തൂങ്ങി മരണവും മെഡിക്കല്‍ കോളേജിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചയാണെന്നും അന്വഷിച്ച് റിപ്പോര്‍ട്ട് തരണമെന്നും ആരോഗ്യവകുപ്പിനോട് മന്ത്രി കെ കെ ഷൈലജ ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →