ദാഹിച്ച് മോഹിച്ച് നിര്‍മിച്ച ആദ്യസിനിമ തിരശീലയില്‍ തെളിയുന്നത്‌ കാണാന്‍ കഴിയാതെ യുവ സംവിധായകന്റെ ജീവിതത്തിലെ തിരശീല വീണു.

ചെന്നൈ : ഉതക്കൈ എന്ന സിനിമയുടെ സംവിധായകന്‍ ബാലമിത്രന്‍ അന്തരിച്ചു. ചെന്നൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. നെഞ്ചു വേദനയെതുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.

ഉതക്കെ എന്ന സിനിമയിലെ നായികയായ സഞ്ജന സിംഗ് സ്വന്തം ട്വിറ്ററിലാണ് ദുഃഖവിവരം പങ്കിട്ടത്. വളരെ സ്‌നേഹവും ദയയുമുള്ള ആളായിരുന്നു താന്‍ അഭിനയിച്ച ഉതക്കെ എന്ന സിനിമയുടെ സംവിധായകനായ ബാലമിത്രന്‍ എന്നാണ് സഞ്ജന പറയുന്നത്.

 

ബാലമിത്രന്റെ സുഹൃത്തും തമിഴ്‌നാട് യൂണിയന്‍ ഓഫ് ജേണലിസ്റ്റസിന്റെ പ്രസിഡണ്ടും എഴുത്തുകാരനും ചലച്ചിത്ര എഡിറ്ററുമായ ഡി എസ് ആര്‍ സുഭാഷ് വളരെ വേദനയോടെയാണ് ് ഒരുപാട് സ്വപ്നങ്ങളുമായി കോളിവുഡില്‍ അലഞ്ഞു നടന്നിരുന്ന സംവിധായകനെ പറ്റി പറഞ്ഞത്.

” വളരെ സാധാരണമായ പശ്ചാത്തലത്തില്‍ നിന്ന് കടന്നുവന്ന് തമിഴ് ചലച്ചിത്രരംഗത്ത് സ്വതന്ത്രസംവിധായകനായി ഉയര്‍ന്നുവരിക അത്ര എളുപ്പമല്ല. വലിയ സ്വപ്നങ്ങളുമായി പൂര്‍ത്തീകരിച്ച ചിത്രം വെള്ളിത്തിരയില്‍ തെളിഞ്ഞു വരുന്നത് കാണാന്‍ കഴിയാതെയാണ് ബാല മിത്രന്‍ യാത്രയായത്. ലോക്ക് ഡൗണ്‍ കാലത്ത് ചികിത്സാകാര്യങ്ങള്‍ക്ക് മിത്രന്‍ വളരെ ബുദ്ധിമുട്ടിയിരുന്നു. സാമ്പത്തിക പരാധീനതകള്‍ മൂലം മികച്ച ചികിത്സ കിട്ടിയില്ല. കൊറോണ ഭീഷണിയില്‍ മദ്രാസ് വിറങ്ങലിച്ചു നില്‍ക്കുന്ന സമയം ആയതുകൊണ്ട് സുഹൃത്തുക്കള്‍ക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. കൊറോണ സാഹചര്യം ഇല്ലായിരുന്നുവെങ്കില്‍ ബാലമിത്രനെ രക്ഷിക്കാന്‍ കഴിയുമായിരുന്നു. “

ബാലമിത്രന്റെ കഷ്ടപ്പാടു നിറഞ്ഞ ജീവിതം അടുത്തറിയാവുന്ന ഡി എസ് ആര്‍ സുഭാഷ് സമദര്‍ശിയോട് പറഞ്ഞു.

സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്ക് നടന്നു കൊണ്ടിരിക്കുകയായിരുന്നു. ലോക്ക്ഡൗണ്‍ കാരണം തത്ക്കാലത്തേക്ക് നിര്‍ത്തി വച്ചു. ഡി എസ് ആര്‍ സുഭാഷ്‌, വിപിന്‍, ഉമര്‍, സഞ്ജന സിംഗ്, അങ്കിത, വലീന, ഞാന്‍ കടവുള്‍ രാജേന്ദ്രന്‍, മയില്‍സാമി എന്നിവര്‍ പങ്കെടുത്ത സിനിമയുടെ പൂജ മാര്‍ച്ച് 29-നാണ് നടന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →