പ്രതിസന്ധി താല്‍ക്കാലികം, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കുതിച്ച് കയറുമെന്ന് ഫിച്ച്

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മാന്ദ്യത്തിന് ശേഷം ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ അടുത്ത വര്‍ഷം 9.5 ശതമാനം വളര്‍ച്ചാ നിരക്കിലേക്ക് കുതിക്കുമെന്ന് അമേരിക്കന്‍ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച്.

എന്നാല്‍ ഈ വര്‍ഷം കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ വളര്‍ച്ചാ നിരക്കില്‍ അഞ്ച് ശതമാനത്തിന്റെ കുറവുണ്ടാകുമെന്നും ഫിച്ച് ഇന്നലെ ബുധനാഴ്ച (10-06020) വ്യക്തമാക്കി.

സാമ്പത്തിക ഉണര്‍വ്വിനായി ജിഡിപിയുടെ പത്ത് ശതമാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സമഗ്രമായ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ വളര്‍ച്ച നിരക്ക് ഉയരാന്‍ കാരണമാകും. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ വലിയ നിക്ഷേപങ്ങള്‍ ഉണ്ടാകുമെന്നാണ് ഏജന്‍സി വ്യക്തമാക്കുന്നത്. കൂടാതെ, അന്താരാഷ്ട്ര തലത്തില്‍ ചൈന നേരിടുന്ന വെല്ലുവിളികള്‍ ഇന്ത്യക്ക് അനുകൂലമായി മാറുമെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, സമ്പദ് വ്യവസ്ഥയുടെ അളവുകോലായ മൊത്ത ആഭ്യന്തര ഉല്‍പാദനം (ജിഡിപി) ഇക്കൊല്ലം മുന്‍ കൊല്ലത്തേക്കാള്‍ 3.2% താഴുമെന്നാണ് ലോക ബാങ്ക് വിലയിരുത്തല്‍. എന്നാല്‍ അടുത്ത സാമ്പത്തിക വര്‍ഷം (202122) വളര്‍ച്ച തിരിച്ചു പിടിക്കുമെന്നും ബാങ്ക് പറയുന്നു. കോവിഡ് ബാധയും ലോക്ഡൗണും മൂലം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുകയോ കുത്തനെ താഴുകയോ ചെയ്തത് ഇന്ത്യയെ മാത്രമല്ല എല്ലാ ദക്ഷിണേഷ്യന്‍ രാജ്യങ്ങളെയും ഉലയ്ക്കുകയാണെന്ന് ലോക ബാങ്ക് പറയുന്നു. എല്ലായിടത്തും വളര്‍ച്ച നാമമാത്രമാകുകയോ ജിഡിപി ഇടിവ് ഉണ്ടാകുകയോ ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →