കോവിഡ് മരണം, ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 11ാമത്, പകര്‍ച്ചയില്‍ മൂന്നാമത്, കൂടുതല്‍ രോഗബാധിതരില്‍ ആറാമത്

ന്യൂഡല്‍ഹി: കോവിഡ് മരണത്തില്‍ ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 11ാമതെത്തി.രാജ്യത്ത് കോവിഡ് ബാധിതര്‍ 2.86 ലക്ഷം കടന്നു. ആകെ മരിച്ചവരുടെ എണ്ണം 8,107 ആയി. നേരത്തെ 11മത് കാനഡയായിരുന്നു. രാജ്യത്ത് ആകെ 9,985 പേര്‍ക്കാണു രോഗ ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 2,87,155 ആയി.

ഇന്നലെ ബുധനാഴ്ച(10-060-20) മുന്നൂറിലേറെ മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ലോകത്ത് ഏറ്റവും വേഗത്തില്‍ കൊവിഡ് പടരുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ. അതേസമയം ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ആറാമതാണ്.

ഇന്നലെ ബുധനാഴ്ച(10-060-20) മുന്നൂറിലേറെ മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ലോകത്ത് ഏറ്റവും വേഗത്തില്‍ കൊവിഡ് പടരുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ. അതേസമയം ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ആറാമതാണ്.

ആഗോള തലത്തില്‍ 74.5 ലക്ഷം രോഗികളാണുള്ളത്. 4.19 ലക്ഷം പേരാണു മരിച്ചത്.

ഇന്ത്യയില്‍ രോഗമുക്തി നിരക്ക് 48.88 ശതമാനമാണ്. ഇതുവരെ 1,40,979
പേര്‍ക്ക് രോഗം ഭേദമായി. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1,38,069. ആദ്യമായാണ് ചികിത്സയിലുള്ളവരുടെ എണ്ണത്തേക്കാള്‍ രോഗമുക്തരുടെ എണ്ണം ഇന്നലെ കൂടുന്നത്.

രാജ്യത്ത് മഹാരാഷ്ട്രയിലാണ് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ചത്. 90,787 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം ബാധിച്ചത്. 42,638 പേര്‍ ഇതിനകം രോഗമുക്തരായി. മഹാരാഷ്ട്ര ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍ 2,259 പേര്‍ക്കു സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. 120 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ മരണ സംഖ്യ 3289 ആയി. മുംബൈയില്‍ 51,100 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1760 രോഗികള്‍ മരിച്ചു. ഇതോടെ കോവിഡ് വ്യാപനത്തില്‍ ചൈനയിലെ പ്രഭവ കേന്ദ്രമായ വുഹാനെ മുംബൈ മറികടന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →