തല്ലിക്കൊന്ന പുള്ളിപ്പുലിയുടെ ജഡവുമായി ആള്‍ക്കൂട്ടത്തിന്റെ ആഹ്‌ളാദ പ്രകടനം, ആറുപേരെ കസ്റ്റഡിയിലെടുത്തു

ഗുവാഹത്തി: കെണിവച്ച് പിടികൂടിയ പുള്ളിപ്പുലിയെ തല്ലിക്കൊന്നശേഷം ജഡവുമായി ആഹ്‌ളാദപ്രകടനം നടത്തിയ ആള്‍ക്കൂട്ടത്തിലെ ആരുപേരെ കസ്റ്റഡിയിലെടുത്തു. ഗുവാഹത്തിയിലെ കതബാരി പഹര്‍ മേഖലയിലാണ് സംഭവം. കെണിയില്‍വീണ പുലി രക്ഷപ്പെട്ട് കാട്ടിലേക്ക് പോവുന്നതിനിടെ പിന്തുടര്‍ന്ന നാട്ടുകര്‍ തല്ലിക്കൊല്ലുകയായിരുന്നു. ഇതിന്റെ വീഡിയോ ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് അറസ്റ്റ് നടത്തിയത്. ജനവാസകേന്ദ്രത്തില്‍ വന്നുപെട്ട പുലി ദിവസങ്ങള്‍ക്കുശേഷമാണ് നാട്ടുകാരുടെ കെണിയില്‍ അകപ്പെട്ടത്.

കെണിയില്‍ അകപ്പെട്ട പുലി ഭക്ഷണമൊന്നും ലഭിക്കാതെ അവശനിലയിലായി രുന്നു. പുലി കെണിയിലായ വിവരം നാട്ടുകാര്‍ വനപാലകരെ അപ്പോള്‍തന്നെ അറിയിക്കുകയും ചെയ്തു. അവര്‍ വന്ന് നോക്കിയപ്പോള്‍ പുലി കെണിയില്‍നിന്ന് രക്ഷപ്പെട്ടിരുന്നു. ഇതോടെ വനപാലകര്‍ തിരികെപ്പോയി. പുലിയുടെ പിന്നാലെ പോയി നാട്ടുകാര്‍ തല്ലിക്കൊന്നതു പിന്നീടാണ്. പുലിയുടെ ജഡവുമായി നാട്ടുകാര്‍ ആഹ്‌ളാദപ്രകടനം നടത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാ യിരുന്നു. വീഡിയോയില്‍ കാണപ്പെട്ട ആറുപേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →